രുചിയൂറും ലെമൺ റൈസ് എളുപ്പം തയ്യാറാക്കാം; റെസിപ്പി

Published : Sep 30, 2024, 03:33 PM IST
രുചിയൂറും ലെമൺ റൈസ് എളുപ്പം തയ്യാറാക്കാം; റെസിപ്പി

Synopsis

ലെമൺ റൈസ് അഥവാ നാരങ്ങാച്ചോറ് ആണ് ഇന്നത്തെ താരം. ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

രുചികരവും തയ്യാറാക്കാന്‍ എളുപ്പമുള്ള ഒരു വിഭവമാണ് ലെമൺ റൈസ്.  ഉച്ചഭക്ഷണം ലൈറ്റായി മതിയെങ്കിൽ ലെമൺ റൈസ് നല്ലൊരു ചോയിസാണ്. 

വേണ്ട ചേരുവകൾ

ചോറ് - 2 കപ്പ്
വെളിച്ചെണ്ണ - 4 ടീസ്പൂൺ
മഞ്ഞൾപൊടി- ആവശ്യത്തിന് 
കടുക് - 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
പച്ചമുളക് - 3 എണ്ണം 
കറിവേപ്പില - 1 തണ്ട്
മല്ലിയില-  ആവശ്യത്തിന്
നാരങ്ങാ നീര്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇനി പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ട് വഴറ്റുക. ശേഷം ചോറും മഞ്ഞൾപൊടിയും ചേർത്തിളക്കുക.  സ്റ്റൗവിൽ നിന്നു മാറ്റി നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കുക. ഇനി മല്ലിയില വിതറുക. ഇനി ചൂടോടെ പപ്പടം, കൊണ്ടാട്ടം, ഉരുളക്കിഴങ്ങ് ഉപ്പേരി, അച്ചാർ എന്നിവ കൂട്ടി കഴിക്കാം. ശ്രദ്ധിക്കുക, ചോറുണ്ടാക്കുമ്പോൾ ഉപ്പിട്ടുണ്ടാക്കുക. അതുപോലെ നാരങ്ങാനീര് ചേർത്തതിനു ശേഷം ചൂടാക്കിയാൽ വൈറ്റമിൻ സി നഷ്ടപ്പെടും. പിന്നെ കടലപരിപ്പും നിലക്കടലയും ഇഷ്ടമാണെങ്കിൽ ഉഴുന്നുപരിപ്പ് ചേർക്കുമ്പോൾ അവ ചേർക്കാം.

Also read: ഉഗ്രൻ രുചിയിലൊരു ഹെല്‍ത്തി ചെറുപയർ പൂരി; റെസിപ്പി

youtubevideo

PREV
click me!

Recommended Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍