എളുപ്പത്തില്‍ നല്ല ടേസ്റ്റി ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി

Published : Mar 05, 2025, 02:22 PM ISTUpdated : Mar 05, 2025, 02:26 PM IST
എളുപ്പത്തില്‍ നല്ല ടേസ്റ്റി ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നല്ല രുചിയുള്ള ചെമ്മീൻ റോസ്റ്റ് എളുപ്പത്തില്‍ തയ്യാറാക്കിയാലോ?  

വേണ്ട ചേരുവകൾ

ചെമ്മീൻ -1 കിലോ 
മഞ്ഞൾ പൊടി -1 സ്പൂൺ 
മുളക് പൊടി -1 സ്പൂൺ 
മല്ലി പൊടി - 2 സ്പൂൺ 
കുരുമുളക് പൊടി - 2 സ്പൂൺ 
നാരങ്ങ നീര് - 3 സ്പൂൺ 
മുളക് പൊടി - 2 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
കറിവേപ്പില - 2 തണ്ട് 
സവാള - 1 കപ്പ് 
ജീരക പൊടി - 1 സ്പൂൺ 
വെളിച്ചെണ്ണ - 1 കപ്പ് 
കാശ്മീരി മുളക് പൊടി - 2 സ്പൂൺ 
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി മസാല തയ്യാറാക്കാനായി ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, കറിവേപ്പില, മല്ലിപ്പൊടി എന്നിവ നന്നായിട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. ശേഷം ചെമ്മീനിലേക്ക് ഇത് തേച്ചുപിടിപ്പിച്ച് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കുക. ഇനി ഒരു 10 മിനിറ്റ് ഇത് അടച്ചുവെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ അരച്ച മസാലയിൽ നിന്ന് കുറച്ചെടുത്ത് വഴറ്റിയെടുക്കുക. ശേഷം  അതിലേക്ക് മസാല പുരട്ടി വെച്ചിട്ടുള്ള ചെമ്മീനും കൂടി ചേർത്ത് നന്നായിട്ട് ഇതൊന്ന് ഫ്രൈ ചെയ്തെടുക്കുക. മസാലയുടെ മിക്സും അതുപോലെതന്നെ ഈ ചെമ്മീനും എല്ലാം നല്ലതുപോലെ റോസ്റ്റായി കിട്ടണം. ചോറിന്‍റെ ഒപ്പം  കഴിക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഐറ്റമാണിത്. 

 

Also read: നല്ല ടേസ്റ്റി നെത്തോലി ഫ്രൈ തയ്യാറാക്കാം; റെസിപ്പി

PREV
click me!

Recommended Stories

Onam 2026 : ഈ ഓണത്തിന് ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം
ഭക്ഷണത്തിന് ശേഷം ഉടൻ പഴങ്ങൾ കഴിക്കാമോ? അറിയേണ്ടത്