വീട്ടിൽ സേമിയ ഇരിപ്പുണ്ടോ? എങ്കിൽ ഈ പലഹാരം എളുപ്പം തയ്യാറാക്കാം

Published : Sep 08, 2023, 06:49 PM ISTUpdated : Sep 08, 2023, 07:24 PM IST
വീട്ടിൽ സേമിയ ഇരിപ്പുണ്ടോ? എങ്കിൽ ഈ പലഹാരം എളുപ്പം തയ്യാറാക്കാം

Synopsis

വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന പലഹാരമാണ് സേമിയ വട. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?....

ചായ്ക്കൊപ്പം കഴിക്കാൻ പഴംപൊരിയും വടയും അല്ലാതെ സേമിയ കൊണ്ടൊരു പലഹാരം തയ്യാറാക്കിയാലോ?... വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന പലഹാരമാണ് സേമിയ വട. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?....

വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്                         രണ്ട് കപ്പ്
പീസ് പരിപ്പ് കുതിർത്ത് അരച്ചത്                 ഒരു കപ്പ്
സേമിയ തിളപ്പിച്ചു ഊറ്റിയെടുത്തത്            ഒരു കപ്പ്
പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില   പാകത്തിന്
തേങ്ങ ചുരണ്ടിയത്                                           ഒരു മുറിയുടെ പകുതി
വെളിച്ചെണ്ണ                                                        വറുക്കാൻ ആവശ്യത്തിന്
ഉപ്പ്                                                                           പാകത്തിന്

തയ്യാറാക്കുന്ന വിധം...

ഒന്ന് മുതൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളായ് എടുത്ത് ഇഷ്ടമുള ആകൃതിയിൽ കൈവെള്ളയിൽ വച്ച് പരുത്തി വെളിച്ചെണ്ണയിൽ വറുത്തു കോരുക, രുചികരമായ സേമിയ വട തയ്യാർ...

റെസിപ്പി അയച്ചത്;

മിസ് രിയ ഷിജാർ
എറണാകുളം

Read more റവ ലഡ്ഡു ഇങ്ങനെ തയ്യാറാക്കൂ ; ഈസി റെസിപ്പി
 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍