തക്കാളിച്ചോറ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

Published : Jul 17, 2023, 02:41 PM ISTUpdated : Jul 17, 2023, 02:54 PM IST
തക്കാളിച്ചോറ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

Synopsis

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് തക്കാളി ചോറ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ തക്കാളി ചോറ് എളുപ്പം തയ്യാറാക്കാം. തൃശൂരിൽ നിന്നുമുള്ള ജോപോൾ പങ്കുവച്ച റെസിപ്പി താഴേ ചേർക്കുന്നു...

വേണ്ട ചേരുവകൾ...

ജീരക ശാല അരി           1/2 കിലോ
തക്കാളി                             3 എണ്ണം
പട്ട                                       2 കഷ്ണം 
ഗ്രാമ്പൂ                                 3 എണ്ണം 
ഏലയ്ക്ക                           3 എണ്ണം 
അണ്ടി പരിപ്പ്                    200 ഗ്രാം 
നെയ്യ്                                    2 സ്പൂൺ 
മുളക് പൊടി                    2 സ്പൂൺ 
ഉപ്പ്                                      2 സ്പൂൺ 
മല്ലിയില                           3 സ്പൂൺ 
പുതിനയില                     3 സ്പൂൺ 
പെരും ജീരകം                1 സ്പൂൺ 
വഴണ ഇല                        2 എണ്ണം
സവാള                              1 എണ്ണം
വെളുത്തുള്ളി                 1 അല്ലി

തയ്യാറാക്കുന്ന വിധം...

ഒരു കുക്കറിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, പെരുഞ്ചീരകം, വഴയിണയില, എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് അണ്ടിപ്പരിപ്പും ചേർത്തു കൊടുത്ത് ഒപ്പം തന്നെ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് സവാള ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. എല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് തക്കാളി പ്യൂരി ആക്കി വെച്ചതും കൂടി ചേർത്തു കൊടുക്കാം. വീണ്ടും നന്നായി വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി കൂടി ചേർത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക എല്ലാം പാകത്തിന് കഴിയുമ്പോൾ അതിലേക്ക്  , മല്ലിയിലയും പുതിനയിലയും കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. അതിലേക്ക് കഴുകി വെച്ചിട്ടുള്ള ജീരകശാല കൂടെ ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെച്ച് നാല് വിസിൽ മാത്രം മതി. രുചികരമായ ടൊമാറ്റോ റൈസ് റെഡിയായി കിട്ടും മുകളിലായിട്ട് വറുത്തു വെച്ചിട്ടുള്ള അണ്ടിപ്പരിപ്പ് ചേർത്തു കൊടുക്കാവുന്നതാണ്..

തയ്യാറാക്കിയത്:
ജോപോൾ,
തൃശൂർ

Read more തനി നാടൻ ചെമ്മീൻ റോസ്റ്റ് ; ഈസി റെസിപ്പി

 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍