അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കേണ്ട ഈസി ഡയറ്റ് ടിപ്പുകൾ

Published : Feb 11, 2025, 10:40 PM IST
അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കേണ്ട ഈസി ഡയറ്റ് ടിപ്പുകൾ

Synopsis

നിങ്ങൾക്ക് പതിവായി അസിഡിറ്റി പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്.   

നിങ്ങൾക്ക് പതിവായി അസിഡിറ്റി പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. അസിഡിറ്റിയെ തടയാന്‍  പരീക്ഷിക്കേണ്ട ഈസി ഡയറ്റ് ടിപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുക

 ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കാൻ സഹായിക്കും. ചെറിയ പ്ലേറ്റുകളും ബൗളുകളും ഉപയോഗിക്കുന്നത് ഭാഗങ്ങളുടെ നിയന്ത്രണം എളുപ്പമാക്കുകയും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

2. ഇഞ്ചി ചായ കുടിക്കുക 

അസിഡിറ്റി ലഘൂകരിക്കാൻ ഇഞ്ചി ചായ രാവിലെ കുടിക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ ദഹനത്തെ സഹായിക്കുന്നു. കൂടാതെ വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും സഹായിക്കും. 

3. ആരോഗ്യകരമായ കൊഴുപ്പുകൾ 

സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.    

4. നോൺ-സിട്രസ് പഴങ്ങൾ കഴിക്കുക

സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ ഉയർന്ന അളവിൽ ആസിഡ് ഉണ്ടാക്കും. അതിനാല്‍ ഇവയ്ക്ക് പകരം വാഴപ്പഴം, ആപ്പിൾ, തണ്ണിമത്തൻ എന്നിവ പോലുള്ള സിട്രസ് ഇതര ഓപ്ഷനുകളിലേക്ക് പോവുക. ഇവയിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

5. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ്, പാല്‍, കോഫി തുടങ്ങിയവ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അയമോദക വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍