വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വർക്കൗട്ടുകള്‍

Published : Oct 15, 2024, 02:15 PM ISTUpdated : Oct 15, 2024, 02:16 PM IST
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വർക്കൗട്ടുകള്‍

Synopsis

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ് വ്യായാമ മുറകളും. അത്തരത്തില്‍ വയറു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വർക്കൗട്ടുകളെ പരിചയപ്പെടാം. 

വയറിലെ കൊഴുപ്പ്  കുറയ്ക്കുക എന്നതാണ് ഇന്ന് പലരും നേരിടുന്ന വലിയ വെല്ലുവിളി.  വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ് വ്യായാമ മുറകളും. അത്തരത്തില്‍ വയറു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വർക്കൗട്ടുകളെ പരിചയപ്പെടാം. 

1. പ്ലാങ്ക്

പ്ലാങ്ക് ആണ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമം. പൊതുവില്‍ വ്യായാമം ചെയ്യുന്നവര്‍ക്കെല്ലാം അറിയുന്ന ഒന്നാണ് പ്ലാങ്ക്. പുഷ്-അപ് പൊസിഷനില്‍, കൈകള്‍ തറയിലൂന്നി കിടക്കുന്നതാണ് പ്ലാങ്ക്. കൈകള്‍ തറയിലൂന്നുമ്പോള്‍ കൈമുട്ടുകള്‍ തോളുകള്‍ക്ക് സമാന്തരമായി വരണം. തല മുതല്‍ കാല്‍ വരെയുള്ള ഭാഗങ്ങള്‍ സ്ട്രെയിറ്റായിരിക്കണം. വയര്‍ അകത്തേക്ക് വലിച്ചുപിടിക്കണം. പ്ലാങ്ക് പൊസിഷൻ 10-20 സെക്കന്‍ഡ് ഇടവേളയില്‍ പല സെറ്റുകളായി ചെയ്യാം. പതിവായി ചെയ്യുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. 

2. ബൈസൈക്കിള്‍ ക്രഞ്ചസ്

നിലത്തു മലർന്നു കിടന്ന് കൈകൾ തലയ്ക്കടിയിൽ വയ്ക്കുക. തോളുകളും കാലുകളും തറയില്‍ നിന്ന് ഉയര്‍ത്തുക. വലതുകാല്‍ നീട്ടി വലതു കൈമുട്ട് ഇടത് കാല്‍മുട്ടിലേയ്ക്ക് കൊണ്ടുവരുക. ഇങ്ങനെ സൈക്കിള്‍ ചവിട്ടുന്നതു പോലെ 15 മുതല്‍ 20 തവണ ചെയ്യാം. 

3. ജമ്പ് സ്ക്വാട്ട്

ജമ്പ് സ്ക്വാട്ടും എല്ലാവര്‍ക്കും അറിയാവുന്ന ഒരു വ്യായാമമുറ തന്നെയാണ്. കലോറി കുറയ്ക്കുന്നതിനും വയറിലെ പേശികളെ ടോൺ ചെയ്യാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജമ്പ് സ്ക്വാട്ട് സഹായിക്കും.  

4. ബർപീസ്

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബർപീസ്. ഇത് കാർഡിയോവാസ്‌കുലാർ മസിലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

5. ബ്രിഡ്ജസ്

മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് അമര്‍ത്തിവയ്ക്കുക. ഇനി അരക്കെട്ട് അല്‍പ്പം നേരം ഉയര്‍ത്തിപ്പിടിക്കുക. ഇങ്ങനെയാണ് ബ്രിഡ്ജസ് ചെയ്യുന്നത്. ഇതും വയറു കുറയ്ക്കാന്‍ സഹായിക്കും. 

6. സിറ്റ് അപ്പ്

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സിറ്റ് അപ്പ് ചെയ്യുന്നതും നല്ലതാണ്. 

7. നടത്തം

ദിവസവും 30 മിനിറ്റ് നടക്കുന്നതും കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചെറുപ്പം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന രണ്ട് പഴങ്ങള്‍

youtubevideo

PREV
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍