ഗോതമ്പ് പൊടി കൊണ്ട് സൂപ്പർ ടേസ്റ്റിൽ ചൂട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ?

Published : Mar 02, 2024, 04:22 PM ISTUpdated : Mar 02, 2024, 04:32 PM IST
ഗോതമ്പ് പൊടി കൊണ്ട് സൂപ്പർ ടേസ്റ്റിൽ ചൂട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ?

Synopsis

കേരളീയരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വിഭവം കൂടിയാണിത്. അൽപം വ്യത്യസ്തമായി ഗോതമ്പ് പൊടി കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ?... പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

പലരുടെയും ഇഷ്ട പലഹാരമാണ് ഉണ്ണിയപ്പം. എത്ര കഴിച്ചാലും മതിവരാത്ത ഈ പലഹാരം തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഗോതമ്പ് പൊടി കൊണ്ടുള്ള ഉണ്ണിയപ്പം വളരെ ഈസിയായി തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

ഗോതമ്പ് പൊടി          ഒന്നര കപ്പ്‌
അരിപൊടി                  1/2 കപ്പ്‌
ഉപ്പ്                                  1 പിഞ്ച് 
ചെറിയ പഴം                 1 എണ്ണം
ശർക്കരപാവ്                1/2 കപ്പ്‌ ( ആവശ്യത്തിന് )
തേങ്ങ                             1/4  കപ്പ്‌
തേങ്ങാക്കൊത്ത്          1/4 കപ്പ്‌
ജീരകം                           1/2 ടീസ്പൂൺ
എള്ള്                              1 ടീസ്പൂൺ
ചുക്കും ജീരകവും ചേർത്ത് പൊടിച്ചത്  1/2 ടീസ്പൂൺ
അല്ലെങ്കിൽ
ഏലയ്ക്ക പൊടിച്ചത്  1/2 ടീസ്പൂൺ 
നെയ്യ്                            ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ഗോതമ്പുപൊടിയും അരിപ്പൊടിയും ഉപ്പും ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ ഇട്ട് കട്ട കൂടാതെ അടിച്ചെടുക്കുക. മാവിനെ പാത്രത്തിലേക്ക് മാറ്റിയ ശേഷം മിക്സിയിൽ കുറച്ചു മാവും തേങ്ങയും പഴവും ചേർത്ത് അരച്ചെടുക്കുക  ആ മിക്സിനെയും മാവിലേക്ക് ചേർക്കുക. ഒരു പാനിൽ നെയ്യൊഴിച്ചു തേങ്ങാക്കൊത്ത് വറുത്തെടുക്കുക. അതിനെയും മാവിലേക്ക് ചേർക്കുക. ചുക്കും ജീരകവും പൊടിച്ചതും കൂടി ചേർത്ത് നന്നായി ഇളക്കുക.10 മിനിറ്റ് അടച്ച് വച്ച് റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. 10 മിനിറ്റിനു ശേഷം ഉണ്ണിയപ്പകാരയിൽ എണ്ണയോ നെയ്യോ ഒഴിച്ചു ചൂടാകുമ്പോൾ അപ്പം ഉണ്ടാക്കി എടുക്കാം.

 

Read more കോഴിക്കറി ഇങ്ങനെ തയ്യാറാക്കിയാലോ? ഈസി റെസിപ്പി

 

 

PREV
Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്