ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ, പുതിയ പഠനം പറയുന്നത്

By Web TeamFirst Published Sep 4, 2021, 8:18 PM IST
Highlights

ഒമേഗ 3 ഫാറ്റി ആസിഡുകൾ (ആൽഫ-ലിനോലെനിക് ആസിഡ്) അടങ്ങിയ വാൽനട്ട് ഹൃദയാരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന് ​ഗവേഷകർ പറയുന്നു. അണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത, പക്ഷാഘാതം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. 

വാൾനട്ട് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളും ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ദിവസവും ഒരു പിടി വാൾനട്ട് (ഏകദേശം 1/2 കപ്പ്) കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ഒമേഗ 3 ഫാറ്റി ആസിഡുകൾ (ആൽഫ-ലിനോലെനിക് ആസിഡ്) അടങ്ങിയ വാൾനട്ട് ഹൃദയാരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന് ​ഗവേഷകർ പറയുന്നു. അണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത, പക്ഷാഘാതം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇവ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും മികച്ചതാണെന്ന് സ്പെയിനിലെ ബാഴ്സലോണയിലെ Nutrition Service of the Hospital Clinic ലെ ന്യൂട്രീഷ്യനിസ്റ്റായ എമിലിയോ റോസ് പറഞ്ഞു. 

എൽഡിഎൽ കണങ്ങൾ വിവിധ വലുപ്പങ്ങളിലുണ്ട്. ചെറുതും വലുതുമായ എൽഡിഎൽ കണങ്ങൾ ധമനികളിൽ അടിഞ്ഞു കൂടുന്നത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നും എമിലിയോ പറയുന്നു. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും. 

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാരം കുറയ്ക്കാന്‍, എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍, മുടി വളര്‍ച്ചയ്ക്ക് ഇവയ്ക്കെല്ലാം ഏറ്റവും മികച്ച ഒന്നാണ് വാള്‍നട്ട്. 

സമൂസയില്‍ സീരിയല്‍ നമ്പര്‍; വൈറലായി ചിത്രം

click me!