താന്‍ ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍ ഉണ്ടെന്ന ക്യാപ്ഷനോടെ മിശ്ര തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

രുചികരമായ സമൂസ കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ഒരു സമൂസയുടെ ചിത്രമാണ്. നിതിന്‍ മിശ്ര എന്നയാള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ സമൂസകളുടെ ചിത്രമാണ് ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുന്നത്. 

മിശ്ര വാങ്ങിയ രണ്ട് സമൂസകളില്‍ സീരിയല്‍ നമ്പര്‍ പോലെ ഒന്ന് പതിപ്പിച്ചിട്ടുണ്ടായിരുന്നു. താന്‍ ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍ ഉണ്ടെന്ന ക്യാപ്ഷനോടെ മിശ്ര തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

Scroll to load tweet…

പതിനായിരത്തോളം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. വിലയേറിയ സമൂസയായതിനാലാണ് സീരിയല്‍ നമ്പര്‍ നല്‍കിയത് എന്നാണ് ഒരു രസികന്‍റെ കമന്‍റ്. സമൂസയ്‌ക്കൊപ്പം കഴിക്കുന്ന ചട്ണി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്യു.ആര്‍. കോഡ് ഉണ്ടോയെന്നാണ് മറ്റൊരാളുടെ കമന്‍റ്. 

Also Read: ബഹിരാകാശത്തിലേയ്ക്ക് സമൂസ അയച്ച് യുവാവ്; പിന്നീട് സംഭവിച്ചത്; വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona