പുരുഷന്മാർ ദിവസവും ഒരു പിടി ബദാം കഴിച്ചാൽ...

Published : Jun 17, 2023, 07:53 PM ISTUpdated : Jun 17, 2023, 07:59 PM IST
പുരുഷന്മാർ ദിവസവും ഒരു പിടി ബദാം കഴിച്ചാൽ...

Synopsis

ബദാമിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പുരുഷന്മാരുടെ ഹോർമോൺ പുനരുൽപാദനത്തെയും ലൈംഗിക ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. ബദാമിലെ പോഷകങ്ങളും ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു.  

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നട്സാണ് ബദാം. ബദാം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഒരു ബദാമിൽ 7 കലോറി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ബദാമിൽ 827 കലോറി അടങ്ങിയിട്ടുണ്ട്. ‌ബദാമിന്റെ തൊലിയിൽ അടങ്ങിയ ടാനിനുകളുടെയും ആസിഡുകളുടെയും എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. തന്മൂലം പോഷകങ്ങളുടെ ആഗിരണം വേഗത്തിലാകുന്നു.

പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് പാക് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, കുറഞ്ഞ അളവിൽ സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയും ബദാമിലുണ്ട്. കാൽസ്യം, അയൺ എന്നിവയും ആരോഗ്യമേകുന്ന ആന്റി ഓക്സിഡന്റുകളും ബദാമിലുണ്ട്.

ബദാം വിവിധ എൻസൈമുകൾ പുറത്തുവിടുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വിറ്റാമിൻ ഇ കൊണ്ട് ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ എസിഎച്ച് (അസെറ്റൈൽകോളിൻ) ന്റെ അളവ് വർദ്ധിപ്പിച്ച് അൽഷിമേഴ്‌സ് രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, ഒമേഗ -6, ഒമേഗ -3 എന്നിവ കാരണം കുതിർത്ത ബദാം ഫലപ്രദമായ മസ്തിഷ്ക വികസനത്തിന് കാരണമാകുന്നു.

ബദാമിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പുരുഷന്മാരുടെ ഹോർമോൺ പുനരുൽപാദനത്തെയും ലൈംഗിക ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. ബദാമിലെ പോഷകങ്ങളും ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു.

ജീവകം ഇ, ഭക്ഷ്യനാരുകൾ, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ഉള്ളതിനാൽ ദഹനം, പ്രമേഹം, ചർമത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ഇത് ഫലപ്രദമാണ്. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകങ്ങൾ ബദാമിലുണ്ട്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും എച്ച്ഡിഎൽ എന്ന് നല്ല കൊളസ്ട്രോളിനെ നിലനിർത്തുന്നതിനും ബദാം വളരെയധികം സഹായിക്കും.

മഗ്നീഷ്യത്തിന്റെ കുറഞ്ഞ അളവാണ് രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകുന്നത്. ബദാം കഴിക്കുമ്പോൾ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ മഗ്നീഷ്യത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത്, ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ബദാം ഗർഭിണികൾക്കും ഏറെ നല്ലതാണ്. ഫോളേറ്റിന്റെ അഭാവം മൂലം ന്യൂറൽ ട്യൂബിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ കുതിർത്ത ബദാം സഹായിക്കുന്നു. 

ഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? ഭക്ഷണ കാര്യത്തിലെ നാല് തെറ്റുകൾ

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍