ശരീരഭാരം കുറയ്ക്കാം, പ്രതിരോധശേഷി കൂട്ടാം; ഈ ഹെൽത്തി ഡീറ്റോക്സ് ഡ്രിങ്ക് കുടിക്കൂ

By Web TeamFirst Published Nov 15, 2020, 3:37 PM IST
Highlights

ശരീരത്തിലെ വിഷപദാർഥങ്ങൾ പുറന്തള്ളാൻ ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കുന്നു. ഈ ഡിറ്റോക്സ് പാനീയത്തിലെ പ്രധാന രണ്ട് ചേരുവകൾ എന്ന് പറയുന്നത് കറുവപ്പട്ടയും മഞ്ഞളുമാണ്. 

ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ് ഡിറ്റോക്സ് ഡ്രിങ്കുകൾ. ശരീരത്തിലെ വിഷപദാർഥങ്ങൾ പുറന്തള്ളാൻ ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കുന്നു. ഈ ഡിറ്റോക്സ് പാനീയത്തിലെ പ്രധാന രണ്ട് ചേരുവകൾ എന്ന് പറയുന്നത് കറുവപ്പട്ടയും മഞ്ഞളുമാണ്. 

പനി, വയറിളക്കം, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവക്ക് ഫലപ്രദമായ ഔഷധമാണ് കറുവപ്പട്ട. മാത്രമല്ല കറുവപ്പട്ട ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. 

ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇനി എങ്ങനെയാണ് കറുവപ്പട്ടയും മഞ്ഞളും ചേർത്ത് ഈ ഹെൽത്തി ഡിറ്റോക്സ് ഡ്രിങ്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

കറുവപ്പട്ട പൊടിച്ചത്   1/2 ടീസ്പൂൺ
മഞ്ഞൾ പൊടി            കാൽ ടീസ്പൂൺ
തേൻ                                 1 ടീസ്പൂൺ
ഇഞ്ചി                              1/2 ടീസ്പൂൺ
നാരങ്ങ നീര്                  1/2 ടീസ്പൂൺ
തുളസിയില                     3 എണ്ണം
‌വെള്ളം                                 1 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നല്ല പോലെ തിളച്ച് കഴിഞ്ഞാൽ അതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർക്കുക. ശേഷം ചൂടോടെ കുടിക്കുക...

ശരീരഭാരം കുറ‌യ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ; എങ്കിലൊന്ന് ശ്രദ്ധിക്കൂ

click me!