അത്താഴത്തിന് ശേഷം പഴങ്ങൾ കഴിക്കാമോ...?

By Web TeamFirst Published Jan 13, 2020, 10:51 PM IST
Highlights

പഴങ്ങളും ഭക്ഷണവും ഒരുമിച്ചു കഴിച്ചാൽ ശരീരം ആദ്യം ദഹിപ്പിക്കുന്നത് പഴങ്ങളെ ആയിരിക്കും. പിന്നീടേ ഭക്ഷണം ദഹിക്കൂ. ഇത് ദഹനക്കേടിനു കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

രാത്രിയിൽ അത്താഴം കഴിഞ്ഞ ശേഷം ഏതെങ്കിലും പഴം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. പ്രധാന ഭക്ഷണം കഴിച്ച് ഇടവേളയ്ക്കു ശേഷമേ പഴം കഴിക്കാവൂ എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. ഉറങ്ങാൻ പോകുന്നതിന് മൂന്നോ നാലോ മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വൈദ്യശാസ്ത്രം നിർദേശിക്കുന്നത്. 

പഴങ്ങളും ഭക്ഷണവും ഒരുമിച്ചു കഴിച്ചാൽ ശരീരം ആദ്യം ദഹിപ്പിക്കുന്നത് പഴങ്ങളെ ആയിരിക്കും. പിന്നീടേ ഭക്ഷണം ദഹിക്കൂ. ഇത് ദഹനക്കേടിനു കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ഭക്ഷണത്തിലെ എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാൻ ശരീരത്തിനു സാധിക്കുകയുമില്ല.. 

രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പറയുന്നുണ്ട്. പഴങ്ങളിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ അളവ് കൂടി ശരീരത്തിൽ ക്രമാതീതമായി ഊർജ്ജം കൂടുന്ന അവസ്ഥ ഉണ്ടാകുന്നു. ഈ ഊർജ്ജം കത്തിച്ച് കളയാതെ നേരെ വിശ്രമത്തിലേയ്ക്ക് പോകാൻ ശ്രമിക്കുമ്പോൾ ഉറങ്ങുന്നതിന് പ്രയാസം അനുഭവപ്പെടും. രാത്രിയിൽ പഞ്ചസാര കുറവുള്ളതും നാരുകൾ കൂടുതൽ ഉള്ളതുമായ പഴങ്ങൾ കഴി‌ക്കാൻ ശ്രമിക്കുക. തണ്ണിമത്തൻ, പെയർ, കിവി പോലുള്ള പഴങ്ങൾ വളരെ നല്ലതാണ്.

നാടൻ മാമ്പഴം, പേരയ്ക്ക തുടങ്ങിയവ തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്. പപ്പായ, പേരയ്ക്ക, സപ്പോട്ട, മാമ്പഴം, വാഴപ്പഴം, ചക്കപ്പഴം, സീതപ്പഴം തുടങ്ങിയവ നമ്മുടെ വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുന്ന ഫലങ്ങളാണ്. ഇവയിൽ കീടനാശിനി ഉണ്ടാകുമെന്ന ഭയവും വേണ്ട. ഇത്തരം ഫലവർഗ്ഗങ്ങൾ ധൈര്യമായി കഴിക്കാം.


 

click me!