
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒരു നട്സിനെ പരിചയപ്പെടാം.
വാള്‍നട്സാണ് ഇവിടത്തെ ഐറ്റം. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടാണ് വാള്‍നട്സ്. ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ വാൾനട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഗുണം ചെയ്യും. വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ വാള്‍നട്സ് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ വാള്‍നട്സ് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.