Health Tips: പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന് ഐസിഎംആർ; ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : May 18, 2024, 09:53 AM IST
Health Tips: പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന് ഐസിഎംആർ; ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Synopsis

പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. 

ഉയർന്ന പഞ്ചസാരയുടെ അളവ് അനാരോഗ്യകരമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കഴിഞ്ഞയാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പഞ്ചസാര പ്രതിദിനം 20- 25 ഗ്രാമിൽ താഴെ മാത്രമേ ഉപയോഗിക്കാവൂ എന്നും ഐസിഎംആർ നിര്‍ദ്ദേശിക്കുന്നു.

പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഇവ മോശമായി ബാധിക്കാം. അമിതമായി പഞ്ചസാര കഴിക്കുന്നത് ഊർജ്ജ തകരാറുകൾക്ക് കാരണമാവുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.  അമിതമായ പഞ്ചസാരയുടെ ഉപയോഗം മാനസികാവസ്ഥയെ ബാധിക്കുകയും ക്ഷോഭം, ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.

എന്നാല്‍, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയില്ല. ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. ബേക്കറി സാധനങ്ങള്‍, ജങ്ക് ഫുഡ്, പ്രൊസസിഡ് ഭക്ഷണങ്ങള്‍, മിഠായികള്‍, കേക്ക്, മധുരം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. ചായ, കോഫി എന്നിവയില്‍  പഞ്ചസാരയുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുക. 

3. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ശര്‍ക്കര. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ശര്‍ക്കര സഹായിക്കും. 

4. പ്രഭാതഭക്ഷണത്തിലും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.

5. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കുക. പകരം നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കാം. 

6. വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുക 

7. തികച്ചും പ്രകൃതിദത്തമായി മധുരമുള്ള ഒന്നാണ് തേന്‍. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നതും നല്ലതാണ്. 

8. പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. 

9. കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാരയും നല്ലൊരു ബദല്‍മാര്‍ഗമാണ്.  തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ്‌ ഇവ ഉണ്ടാക്കുന്നത്‌. ഇവയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുവപ്പട്ട വെള്ളം കുടിക്കൂ, അറിയാം മാറ്റങ്ങള്‍

youtubevideo

PREV
click me!

Recommended Stories

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍