
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
· മുട്ട 6 എണ്ണം
· മഞ്ഞൾ പൊടി ¼ ടീസ്പൂൺ
· കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ
· കുരുമുളക് പൊടി ½ ടീസ്പൂൺ
· ഗരം മസാല ¼ ടീസ്പൂൺ
· വെളിച്ചെണ്ണ ½ ടീസ്പൂൺ
· ഉപ്പ്
· വെള്ളം
· വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇഡ്ഡലി തട്ടിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടിയ ശേഷം ഓരോ മുട്ടയും പൊട്ടിച്ചു ഒഴിച്ച് കൊടുക്കാം .ശേഷം ഇഡ്ഡലി പാത്രത്തിൽ വെച്ച് അഞ്ചു മിനിറ്റ് ആവിയിൽ മുട്ട വേവിച്ചെടുക്കാം .വേവിച്ച മുട്ട ഇഡ്ഡലി തട്ടിൽ നിന്നും എടുത്തു മാറ്റാം. ഇനി ഒരു ബൗളിലേക്കു മഞ്ഞൾ പൊടി,കാശ്മീരി മുളകുപൊടി,കുരുമുളക് പൊടി,ഗരം മസാല,ഉപ്പ് ,വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത മസാല റെഡി ആക്കി എടുക്കുക .ഇനി ഓരോ മുട്ടയിലും മസാല തേച്ചു കൊടുക്കാം .ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മസാല പുരട്ടിയ മുട്ട വെളിച്ചെണ്ണയിൽ ഇട്ടു വറുത്തെടുക്കാം .ചെറിയ തീയിൽ വേണം വറുത്തെടുക്കാൻ. മുട്ടയുടെ ഒരു വശം ഫ്രൈ ആയി വന്നാൽ തിരിച്ചിട്ടു കൊടുക്കാം .രണ്ടു വശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും എടുത്തു മാറ്റാം. ടേസ്റ്റി മുട്ട മസാല ഫ്രൈ തയ്യാർ.