മുട്ട ഇങ്ങനെ കഴിച്ച് ശരീരഭാരം കുറയ്ക്കാം

By Web TeamFirst Published Feb 27, 2019, 10:31 PM IST
Highlights

അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 

അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി നോക്കാന്‍ ഇനി ഒരു വഴിയും ബാക്കി കാണില്ല. പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കാന്‍ നോക്കുന്നത് മണ്ടത്തരം മാത്രമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ട് നമ്മുക്ക് ശരീരഭാരം കുറയ്ക്കാം. അത്തരത്തിലുളള ഒരു ഭക്ഷണമാണ് മുട്ട. പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്‌ക്ക് ഉള്ളത്.

ദിവസവും രണ്ട് വെള്ളക്കരു വീതം കഴിച്ചാല്‍ ഒരാള്‍ക്ക് ആവശ്യമുള്ള പ്രോട്ടീന്‍ അതില്‍നിന്ന് ലഭിക്കും. മുട്ട കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ശരീരഭാരം കൂടില്ല. മുട്ടയോടൊപ്പം ചീര കൂടി ചേര്‍ത്തുകഴിക്കുന്നത് നല്ലതാണ്. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്. അയണിന്റെ അംശം ചീരയിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർധിപ്പിക്കാൻ സഹായിക്കും. ഒരിക്കലും ചീര കഴിക്കുന്ന കൊണ്ട് വണ്ണം കൂടില്ല. 

മുട്ടയോടൊപ്പം ഓട്മീലും കഴിക്കുന്നത് നല്ലതാണ്. ഓട്മീലിൽ അന്നജം ധാരാളമുണ്ട്. ഇത്  ഭക്ഷണം ദഹിപ്പിക്കുന്നു. ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യും. 
 

click me!