ശരീരത്തിന് കരുത്ത് നേടാനും രോഗങ്ങളെ ചെറുക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ.

നമ്മുടെ ആരോഗ്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ശരീരം ദുർബലമാക്കും. കാരണം, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഇവയിലില്ല. ഇത് പ്രോട്ടീന്റെ കുറവിലേക്ക് നയിക്കുകയും ശരീരം രോഗങ്ങളുടെ കൂടാരമായി മാറുകയും ചെയ്യും.

Add Asianetnews as a Preferred SourcegooglePreferred

ശരീരത്തിന് കരുത്ത് നേടാനും രോഗങ്ങളെ ചെറുക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരിലാണ് പ്രോട്ടീന്‍ കുറവ് കൂടുതലായി കാണുന്നത്. ഇത് അവരെ ദുർബലരും ക്ഷീണിതരുമാക്കുന്നു. പേശികൾക്കും എല്ലുകൾക്കും ബലക്ഷയം സംഭവിക്കുന്നു. ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെങ്കിൽ മുടിയും നഖങ്ങളും ആരോഗ്യത്തോടെ വളരും. മാത്രമല്ല, ഹോർമോണുകളും എൻസൈമുകളും ഉത്പാദിപ്പിക്കാനും പ്രോട്ടീൻ വേണം. ഇവ ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നു. പ്രോട്ടീൻ കുറയുന്നത് പല രോഗങ്ങൾക്കും കാരണമാകും.

പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

1. മുട്ട

മുട്ടയില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും മുട്ടയിലുണ്ട്. ദിവസവും ഒരു പുഴുങ്ങിയ മുട്ട കഴിക്കുന്നത് പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും.

2. ചിക്കന്‍

ചിക്കന്‍ ബ്രെസ്റ്റ് കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

3. പയറുവര്‍ഗങ്ങള്‍

നാരുകളും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

4. ചീസ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

5. ബദാം

100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും ബദാമിലുണ്ട്.