മുട്ടയോ നട്സോ, പ്രഭാതഭക്ഷണത്തിന് ഏതാണ് കൂടുതല്‍ നല്ലത്?

Published : Nov 17, 2023, 09:15 AM IST
മുട്ടയോ നട്സോ, പ്രഭാതഭക്ഷണത്തിന് ഏതാണ് കൂടുതല്‍ നല്ലത്?

Synopsis

ശരീരഭാരം കുറയ്ക്കാനും നട്സുകള്‍ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

പ്രാതലിന് എപ്പോഴും പോഷകങ്ങള്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. ഇതിനായി പലരും തെരഞ്ഞെടുക്കുന്നത് നട്സും മുട്ടയുമൊക്കെയാണ്.  ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സ് ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇവ ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആന്‍റി ഓക്‌സിഡന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന പോഷകങ്ങൾ നൽകുന്നു.  ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

 പ്രോട്ടീനിന്‍റെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ഡി, ബി 12,  ധാതുക്കൾ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതൽ പോഷകങ്ങൾ നട്സിലാണ് ഉള്ളതെന്നാണ് പഠനങ്ങൾ പറയുന്നത്. മുട്ടയുമായി താരതമ്യപ്പെടുത്തുമ്പോൾ, നട്സ് ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താന്‍  സഹായിക്കുന്നു. നട്സിലെ ഫൈബർ ഉള്ളടക്കം ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. 

കൂടാതെ ശരീരഭാരം കുറയ്ക്കാനും നട്സുകള്‍ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. അതിനാല്‍ മുട്ടയെക്കാള്‍ നട്സുകള്‍ രാവിലെ കഴിക്കുന്നതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ചിയ വിത്തുകള്‍ ഇങ്ങനെ കഴിക്കാം...

youtubevideo

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ