പതിവായി പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണോ? നിങ്ങള്‍ അറിയേണ്ടത്...

Published : Oct 13, 2023, 10:04 PM IST
പതിവായി പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണോ? നിങ്ങള്‍ അറിയേണ്ടത്...

Synopsis

വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍. 

പൈനാപ്പിള്‍ ജ്യൂസ് ദിവസവും കുടിക്കുന്ന കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കും. 

രണ്ട്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശക്തി കൂട്ടാന്‍സഹായിക്കും. 

മൂന്ന്... 

കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യമേകാനും പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ഹൃദയാരോഗ്യത്തിനായി പതിവായി പൈനാപ്പിള്‍ ജ്യൂസ് കുടിക്കാം.

നാല്...

എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ്, കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്. അതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പൈനാപ്പിള്‍ ജ്യൂസ് ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്... 

ആന്‍റി ഓക്സിഡനന്‍റുകള്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും. 

ആറ്...

വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ കൊളാജിന്‍ വര്‍ധിപ്പിക്കാനും സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മലബന്ധം അലട്ടുന്നുണ്ടോ? ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

പതിവായി പേരയ്ക്ക കഴിച്ചോളൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും
ദിവസവും അവോക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ