'വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം പോലും അനാരോഗ്യകരമാകാം'; കാരണം വ്യക്തമാക്കി ഐസിഎംആർ

Published : May 15, 2024, 07:59 PM ISTUpdated : May 15, 2024, 09:58 PM IST
'വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം പോലും അനാരോഗ്യകരമാകാം'; കാരണം വ്യക്തമാക്കി ഐസിഎംആർ

Synopsis

അവശ്യ പോഷകങ്ങളും ഫൈബർ, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്നും ഇത് ഒരാളെ ഒഴിവാക്കുന്നു എന്നും മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു. 

ഉയർന്ന കൊഴുപ്പ്, ഉയർന്ന പഞ്ചസാര അല്ലെങ്കിൽ ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയാൽ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം പോലും അനാരോഗ്യകരമാകാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഐസിഎംആർ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ 17 ഡയറ്ററി മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. 

അമിത കൊഴുപ്പ്, പഞ്ചസാര അല്ലെങ്കിൽ ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇവയില്‍ കലോറി കൂടുതലും കുറഞ്ഞ മൈക്രോ ന്യൂട്രിയന്‍റുകളും നാരുകളും അടങ്ങിയതുമാണ്. ഭക്ഷണങ്ങളിൽ കൊഴുപ്പും പഞ്ചസാരയും കൂടുതലായിരിക്കുമ്പോൾ, അമിത വണ്ണം, കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടാതെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അമിനോ ആസിഡുകളും അവശ്യ പോഷകങ്ങളും ഫൈബർ, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്നും ഇത് ഒരാളെ ഒഴിവാക്കുന്നു എന്നും മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു. 

ഭക്ഷണത്തിലെ അവശ്യ അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, മൈക്രോ ന്യൂട്രിയന്‍റുകള്‍ എന്നിവയുടെ അഭാവം വിളർച്ച പോലുള്ള അവസ്ഥകൾക്കും കാരണമാകും. ഇത് തലച്ചോറിന്‍റെ പ്രവർത്തനം, പഠന ശേഷി, ഓർമ്മ ശക്തി എന്നിവയെ ബാധിക്കുകയും ചെയ്യും. കൂടാതെ അമിത വണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും ഇത് നയിച്ചേക്കാം.  

ഉയർന്ന കൊഴുപ്പ് അല്ലെങ്കിൽ ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുടലിന്‍റെ ആരോഗ്യത്തെയും മോശമാക്കാം. പൂരിത കൊഴുപ്പ് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് മെഡിക്കൽ റിസർച്ച് ബോഡി പരാമർശിക്കുന്നു. അതുപോലെ ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മര്‍ദ്ദത്തെ കൂട്ടാനും കാരണമാകും.  അതിനാൽ, ഉയർന്ന ഉപ്പ് കഴിക്കുന്നത് അനാരോഗ്യകരമാണ്. പ്രതിദിനം 2000 കിലോ കലോറി ഭക്ഷണത്തിൽ 10 ഗ്രാമിൽ കൂടുതൽ പൂരിത കൊഴുപ്പ് കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ഐസിഎംആർ പറയുന്നു. പ്രതിദിനം ഉപ്പിന്‍റെ ഉപയോഗം  5 ഗ്രാമിന് മുകളിൽ പോകരുതെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. കൂടാതെ പഞ്ചസാര പ്രതിദിനം 25 ഗ്രാമിൽ താഴെ മാത്രമേ ഉപയോഗിക്കാവൂ എന്നും ഐസിഎംആർ നിര്‍ദ്ദേശിക്കുന്നു.

അതുപോലെ ചിപ്‌സ്, സോസുകൾ, ബിസ്‌ക്കറ്റുകൾ, ബേക്കറി ഉൽപന്നങ്ങൾ, അച്ചാറുകൾ എന്നിങ്ങനെയുള്ള പാക്കറ്റ് ഇനങ്ങളായി വിൽക്കുന്ന ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിരിക്കാമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതെന്നും ഐസിഎംആർ കൂട്ടിച്ചേര്‍ത്തു. 

Also read: ഭക്ഷണത്തോടൊപ്പം ചായ കുടിക്കാമോ? പുതിയ മാർഗ്ഗനിർദ്ദേശവുമായി ഐസിഎംആർ

youtubevideo

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍