പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കുന്നത് കൊണ്ട് ദോഷമുണ്ടോ?

By Web TeamFirst Published Oct 18, 2019, 3:39 PM IST
Highlights

ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കരുതെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടുകാണും. സത്യത്തില്‍ ഇത് ദോഷമാണോ അല്ലയോ എന്നറിയാമോ? ദോഷമാണെങ്കില്‍ തന്നെ എന്തുകൊണ്ടാണ് ഇത് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നത്?

ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കരുതെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടുകാണും. സത്യത്തില്‍ ഇത് ദോഷമാണോ അല്ലയോ എന്നറിയാമോ? ദോഷമാണെങ്കില്‍ തന്നെ എന്തുകൊണ്ടാണ് ഇത് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നത്? 

ഉണ്ടാക്കിവച്ച ഭക്ഷണം വീണ്ടും പാകം ചെയ്യുമ്പോള്‍ ഇതില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടത്രേ. അത് പലപ്പോഴും ഭക്ഷണത്തെ അനാരോഗ്യകരമാക്കി മാറ്റാനും, ഗുണമില്ലാതാക്കി മാറ്റാനും ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പാകം ചെയ്ത ഭക്ഷണത്തിലും ബാക്ടീരിയകളുണ്ട്. എന്നാല്‍ ഇവ ശരീരത്തിന് അപകടകാരികളായവയല്ല. അതേസമയം, ഇതേ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ ഒരുപക്ഷേ ഈ ബാക്ടീരിയകള്‍ ദോഷം ചെയ്‌തേക്കാം. എല്ലാ ഭക്ഷണവും ഇക്കാര്യത്തില്‍ ഒരുപോലെയല്ല. ഓരോ ഭക്ഷണവും അതിനകത്തെ രാസവ്യതിയാനങ്ങളും വ്യത്യസ്തമാണ്. 

അരി, ചിക്കന്‍, ഉരുളക്കിഴങ്ങ്, കൂണ്‍, മുട്ട, സെലറി, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണത്രേ പ്രധാനമായും ചൂടാക്കുമ്പോള്‍ പ്രശ്‌നക്കാരാകുന്നത്. ഇതില്‍ ചിലത്, ഗുണമേന്മ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാവുകയാണ് ചെയ്യുന്നത്. മറ്റ് ചിലത് ഭക്ഷ്യവിഷബാധയിലേക്ക് വരെ നയിക്കുന്ന തരത്തില്‍ ദോഷകാരികളുമാകുന്നു. 

അതിനാല്‍ കഴിയുന്നത് പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഒന്നുകില്‍ കുറവ് ഭക്ഷണം മാത്രമുണ്ടാക്കി അത് അപ്പപ്പോള്‍ തന്നെ കഴിച്ചുതീര്‍ക്കുക. അല്ലാത്ത പക്ഷം, ബാക്കി വരുന്ന ഭക്ഷണം വൃത്തിയായി കാറ്റ് കയറാത്ത മട്ടില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച്, പിന്നീടെടുക്കുമ്പോള്‍ തണുപ്പ് വിടുന്നത് വരെ കാത്ത ശേഷം കഴിക്കുക. 

click me!