കിടിലൻ രുചിയില്‍ ട്യൂണ കട്‌ലറ്റ് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Published : Jul 15, 2025, 03:56 PM ISTUpdated : Jul 15, 2025, 04:24 PM IST
recipe

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് അൻസ മെറിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ട്യൂണ കൊണ്ട് കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ടിന്നഡ് ട്യൂണ - 400ഗ്രാം

സവാള - 2 എണ്ണം

ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

പച്ചമുളക് - 4 എണ്ണം

ഉരുളക്കിഴങ്ങ് - 1 വലുത്

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

ഗരം മസാല പൊടി - 1/2 ടീസ്പൂൺ

കുരുമുളക് പൊടി - 1 ടീസ്പൂൺ

കറിവേപ്പില അരിഞ്ഞത് -2 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ബ്രെഡ് - 8 എണ്ണം പൊടിച്ചത്

മുട്ട - 2 എണ്ണം

എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് 2 ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച്, ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതിനായി ഒരു മിനിറ്റ് വഴറ്റുക. അതിന് ശേഷം ടിന്നഡ് ട്യൂണയും, ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും, ആവശ്യത്തിന് ഉപ്പ്, ചെറുതായി അരിഞ്ഞ കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 2 മിനിറ്റ് വഴറ്റുക. ഇനി തീ ഓഫ് ചെയ്ത് ചൂടാറിയതിന് ശേഷം ഈ കൂട്ട് ഇഷ്ടമുള്ള ആകൃതിയിൽ ആക്കി, അടിച്ചുവച്ച മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ നന്നായി പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ഇതോടെ നല്ല ടേസ്റ്റി ട്യൂണ കട്‌ലറ്റ് റെഡി.

PREV
Read more Articles on
click me!

Recommended Stories

Onam 2026 : ഈ ഓണത്തിന് ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം
ഭക്ഷണത്തിന് ശേഷം ഉടൻ പഴങ്ങൾ കഴിക്കാമോ? അറിയേണ്ടത്