ചോറിനൊപ്പം കഴിക്കാം നല്ല രുചിയൂറും മീന്‍ അച്ചാര്‍; റെസിപ്പി

Published : Apr 27, 2024, 04:15 PM IST
ചോറിനൊപ്പം കഴിക്കാം നല്ല രുചിയൂറും മീന്‍ അച്ചാര്‍; റെസിപ്പി

Synopsis

ഉച്ചയൂണിന് നല്ല നാടൻ രീതിയില്‍ കേരളാ സ്റ്റൈല്‍‌ മീൻ അച്ചാർ തയ്യാറാക്കിയാലോ? അപർണ അനൂപ് തയ്യാറാക്കിയ പാചകക്കുറിപ്പ്...  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ഉച്ചയൂണിന് നല്ല നാടൻ രീതിയില്‍ ചൂര മീന്‍ കൊണ്ടൊരു‌ മീൻ അച്ചാർ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

ചൂര- 500ഗ്രാം 
മഞ്ഞൾ പൊടി-  1/4  ടീസ്പൂൺ + 1/2  ടീസ്പൂൺ
കാശ്മീരി മുളക്പൊടി- 1  ടീസ്പൂൺ + 3  ടീസ്പൂൺ
മല്ലിപൊടി- 3/4  ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ- 2  ടീസ്പൂൺ 
ഇഞ്ചി- 1/4 കപ്പ്‌ 
വെളുത്തുള്ളി -1/4 കപ്പ്‌ 
പച്ചമുളക്-  3 എണ്ണം
കറിവേപ്പില  
ഉലുവ പൊടി-  1/4  ടീസ്പൂൺ
കുരുമുളക് പൊടി-  1/2  ടീസ്പൂൺ
വിനാഗിരി 

തയ്യാറാക്കുന്ന വിധം...

1. പൊടികൾ എല്ലാം ചേർത്ത് മീൻ പുരട്ടി മാറ്റിവെക്കുക.
2. വെളിച്ചെണ്ണയിൽ വറത്തു കോരി മാറ്റിവെക്കുക 
3. വെളിച്ചെണ്ണയിലേക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇട്ടു വഴറ്റി അതിലേക് വിനാഗിരി ഒഴിക്കുക.
4. വറുത്ത മീനും അതിലേക്ക് ചേർത്ത് ഇളക്കി ചൂടാറുമ്പോ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.

youtubevideo

Also read: ക്ഷീണവും ദാഹവും അകറ്റാന്‍ നല്ല മധുരമൂറും ചെമ്പരത്തി ജ്യൂസ് കുടിച്ചാലോ? ഈസി റെസിപ്പി

 

 

PREV
Read more Articles on
click me!

Recommended Stories

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍
ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്