തലമുടി തഴച്ച് വളരാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
തലമുടി എപ്പോഴും ഭംഗിയാക്കി വെയ്ക്കാനാണ് നമുക്കിഷ്ടം. എന്നാൽ മുടികൊഴിച്ചിൽ, മുടി പൊട്ടിപോവുക തുടങ്ങിയ പ്രശ്നങ്ങൾ തലമുടി ആരോഗ്യത്തോടെ വളരുന്നതിന് തടസമാകുന്നു. ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഈ പ്രശ്നങ്ങൾ ഇല്ലാതാക്കൻ സാധിക്കും. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.

ചീര
അയൺ, ഫോളേറ്റ്, വിറ്റാമിൻ എ, സി എന്നീ ഗുണങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലമുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.
മുട്ട
മുട്ടയിൽ ബയോട്ടിനും പ്രോട്ടീനും തലമുടിക്ക് ആവശ്യമായ പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് ശീലമാക്കൂ.
അവോക്കാഡോ
അവോക്കാഡോയിൽ നല്ല കൊഴുപ്പും, വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് തിളക്കമുള്ള തലമുടി ലഭിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നട്സ് ആൻഡ് സീഡ്‌സ്
ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡ് എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും, സിങ്കും സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.
മത്സ്യം
നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും തലമുടി നന്നായി വളരാനും സഹായിക്കുന്നു.
ചെറുപയർ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ചെറുപയർ. ഇത് തലമുടി തഴച്ചു വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

