ഡെങ്കിപ്പനി; ചെറുക്കാം ഈ അഞ്ച് ഭക്ഷണങ്ങളിലൂടെ...

By Web TeamFirst Published Aug 27, 2019, 11:09 PM IST
Highlights

രോഗ പ്രതിരോധശേഷി കുറയുന്നതാണ് പലപ്പോഴും എളുപ്പത്തില്‍ ഡെങ്കിപ്പനി പിടിപെടാന്‍ കാരണമാകുന്നത്. അതിനാല്‍ത്തന്നെ, രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഡെങ്കിപ്പനിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ഇതിനെ ചെറുക്കാന്‍ ഡയറ്റിലും ചില കരുതലായാലോ? 

രോഗ പ്രതിരോധശേഷി കുറയുന്നതാണ് പലപ്പോഴും എളുപ്പത്തില്‍ ഡെങ്കിപ്പനി പിടിപെടാന്‍ കാരണമാകുന്നത്. അതിനാല്‍ത്തന്നെ, രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

'സിട്രസ് ഫ്രൂട്ട്‌സ്' എന്ന ഗണത്തില്‍പ്പെടുന്ന പഴങ്ങളെല്ലാം ഇതിന് ഒന്നാന്തരം തന്നെ. ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി- തുടങ്ങിയവയെല്ലാം 'സിട്രസ് ഫ്രൂട്ട്‌സ്' ഗണത്തില്‍പ്പെടുന്നവയാണ്. 


ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് പ്രതിരോധശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. 

രണ്ട്...

ഏത് വീട്ടിലും എപ്പോഴും അടുക്കളയില്‍ കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിലേക്കുള്ള ചേരുവ എന്നതില്‍ക്കവിഞ്ഞ് ഒരു മരുന്നായിത്തന്നെയാണ് നമ്മള്‍ വെളുത്തുള്ളിയെ കണക്കാക്കാറ്. വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. അണുബാധകളെ ചെറുക്കാനും വെളുത്തുള്ളിക്ക് ഏറെ കഴിവുണ്ട്. 

മൂന്ന്...

യോഗര്‍ട്ടാണ് ഈ പട്ടികയില്‍ മൂന്നാമതായി വരുന്നത്. നിരവധി ആരോഗ്യഗുണങ്ങള്‍ക്കും രുചിക്കുമൊപ്പം പ്രതിരോധശേഷിയെ ത്വരിതപ്പെടുത്താനും യോഗര്‍ട്ടിന് കഴിവുണ്ട്. ശരീരത്തിന് 'ഫ്രഷ്‌നെസ്' നല്‍കാനും ഇതിന് പ്രത്യേകമായ കഴിവുണ്ട്. 

നാല്...

ബദാമും ഈ പട്ടികയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. ബദാമിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ -ഇ ആണ് രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നത്.


ബദാമിന് നമുക്കറിയാം, വേറെയും അനവധി ആരോഗ്യഗുണങ്ങളുമുണ്ട്. 

അഞ്ച്...

മഞ്ഞളാണ് ഇനി ഈ ഗണത്തില്‍പ്പെടുന്ന മറ്റൊരു സാധനം. മഞ്ഞളും നമ്മള്‍ നേരത്തേ വെളുത്തുള്ളിയെപ്പറ്റി പറഞ്ഞത് പോലെ തന്നെ, കേവലം ഒരു ചേരുവയെന്നതില്‍ക്കവിഞ്ഞ് മരുന്നിന്റെ സ്ഥാനം നല്‍കിയാണ് നമ്മള്‍ പരമ്പരാഗതമായി കണക്കാക്കിപ്പോന്നിട്ടുള്ളത്. രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കുകയെന്ന ധര്‍മ്മമാണ് മഞ്ഞളിന് നിര്‍വഹിക്കുന്നത്.

click me!