എന്തുകൊണ്ട് മുന്തിരി കഴിക്കണം? ഇതാ അഞ്ച് കാരണങ്ങള്‍...

By Web TeamFirst Published May 11, 2021, 9:25 PM IST
Highlights

വൈറ്റമിന്‍-എ, സി, ഡി, കെ, ബി-6, ബി-12, അയേണ്‍, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസമാണ് മുന്തിരി. ഇനി പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള അഞ്ചത് ആരോഗ്യഗുണങ്ങളെ കുറിച്ച് പങ്കുവയ്ക്കുന്നത് കൂടി വായിക്കൂ...

പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. ഓരോ പഴത്തിനും അതിന്റേതായ സവിശേഷമായ ഗുണങ്ങളാണ് ആരോഗ്യത്തിന് നല്‍കാന്‍ സാധിക്കുക. അങ്ങനെയെങ്കില്‍ മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 

വൈറ്റമിന്‍-എ, സി, ഡി, കെ, ബി-6, ബി-12, അയേണ്‍, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസമാണ് മുന്തിരി. ഇനി പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള അഞ്ചത് ആരോഗ്യഗുണങ്ങളെ കുറിച്ച് പങ്കുവയ്ക്കുന്നത് കൂടി വായിക്കൂ...

ഒന്ന്...

മുന്തിരി ധാരാളം ആന്റി-ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ്. ഇത് ശരീരകോശങ്ങളെ സംരക്ഷിക്കാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമെല്ലാം സഹായകമാണ്. 

രണ്ട്...

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് മുന്തിരിയെന്നും ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നു. ധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും മുന്തിരി സഹായകമാണത്രേ. അതുവഴിയും ഹൃദയത്തെ സുരക്ഷിതമാക്കുന്നതില്‍ ഇത് നല്ലൊരു പങ്ക് വഹിക്കുന്നു. 

മൂന്ന്...

രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനും മുന്തിരി ഏറെ സഹായകമാണത്രേ. സോഡിയത്തിന്റെ (ഉപ്പ്) 'നെഗറ്റീവ്' ഫലങ്ങളെ ഇല്ലാതാക്കാന്‍ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് കഴിയും. ഇതുവഴി ബിപി കൂടുന്നത് ഒഴിവാക്കാന്‍ മുന്തിരി സഹായിക്കുന്നു. 

നാല്...

കണ്ണുകളുടെ ആരോഗ്യത്തിനും മുന്തിരി ഏറെ നല്ലതാണെന്നാണ് നമാമി അഗര്‍വാള്‍ പറയുന്നത്. കണ്ണിലെ റെറ്റിനയെ സുരക്ഷിതമാക്കാനാണത്രേ മുന്തിരി സഹായിക്കുന്നത്. റെറ്റിനയെ സുരക്ഷിതമാക്കുന്ന പ്രോട്ടീനുകള്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ മുന്തിരി സഹായിക്കുമെന്നാണ് അവര്‍ പറയുന്നത്. 

Also Read:- ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ശരീരത്തിന് ലഭിക്കും ആവശ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ്...

അഞ്ച്...

ശാരീരികാരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും മുന്തിരി നല്ലതാണത്രേ. അതിനാല്‍ തന്നെ 'മൂഡ് സ്വിംഗ്‌സ്' ഉള്ളവര്‍ക്ക് യോജിച്ചൊരു സ്‌നാക്ക് ആണ് മുന്തിരിയെന്നും നമാമി അഗര്‍വാള്‍ പറയുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!