ഇത്തവണ പറക്കും വട പാവാണ് താരം; വമ്പന്‍ ഹിറ്റായി വീഡിയോ

Published : Mar 28, 2021, 11:19 AM IST
ഇത്തവണ പറക്കും വട പാവാണ് താരം; വമ്പന്‍ ഹിറ്റായി വീഡിയോ

Synopsis

ബോളിവുഡ് താരങ്ങളുടെ വരെ ഇഷ്ടഭക്ഷണമായ മുംബൈയുടെ സ്വന്തം വട പാവാണ് ഇത്തവണ പറക്കുന്നത്. 

മുംബൈയിലെ മംഗള്‍ദാസ് മാര്‍ക്കറ്റിലെ തെരുവോരത്തെ പറക്കും ദോശയുടെ വീഡിയോ ഓര്‍മ്മയില്ലേ? ദോശ വളരെ ഉയരത്തില്‍ എറിഞ്ഞുകൊടുക്കുന്ന കുക്ക് സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു.  

അക്കൂട്ടത്തില്‍ ഇതാ മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളുടെ വരെ ഇഷ്ടഭക്ഷണമായ മുംബൈയുടെ സ്വന്തം വട പാവാണ് ഇത്തവണ പറക്കുന്നത്. മുംബൈയിലെ തെരുവോരത്തെ വട പാവ് കടക്കാരനാണ് ഇതിന്‍റെയും ഉപജ്ഞാതാവ്. 

 

ആശാന്‍ സ്പൂണ്‍ കൊണ്ട് വട പാവിനെ ഒരൊറ്റ ഏറാണ്. ശേഷം അത് മറ്റേ കയ്യ് കൊണ്ട് പിടിക്കുകയും ചെയ്യും. യൂട്യൂബിലൂടെയാണ് വീഡിയോ ഹിറ്റായത്. വീഡിയോ ഇതുവരെ 687,289 പേര്‍ കണ്ടുകഴിഞ്ഞു. 

Also Read: ഇത് പറക്കും ദോശ; അഭിനന്ദിച്ച് ദോശപ്രേമികള്‍; വീഡിയോ കണ്ടത് 84 മില്യണ്‍ ആളുകള്‍...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍