പലഹാരം വിൽപനയ്ക്കൊപ്പം ഡിസ്കോ ഡാൻസും; വൈറലായി വീഡിയോ

Published : Mar 20, 2023, 04:40 PM IST
പലഹാരം വിൽപനയ്ക്കൊപ്പം ഡിസ്കോ ഡാൻസും; വൈറലായി വീഡിയോ

Synopsis

കൊൽക്കത്തയിലെ സ്ട്രീറ്റ് ഫുഡുകളിൽ പ്രധാനമാണ് ഖോട്ടി ഖോറം. ചാന്ദ് നഗറിൽ ഈ വിഭവം വിൽക്കാൻ എത്തിയ യുവാവ്,  ചില ഡാൻസ് സ്റ്റെപ്പുകളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതു മുതൽ ഉപ്പ് ഇടുന്നത് വരെ ചില ഡാൻസ് നമ്പറിലൂടെ ആണ് ചെയ്യുന്നത്. 

പല തരം വീഡിയോകള്‍ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇപ്പോഴിതാ കൊൽക്കത്തയിലെ ഒരു ഖോട്ടി ഖോറം വിൽപ്പനക്കാരന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പൊള്ളുന്ന ചൂടിലും ഖോട്ടി ഖോറം കച്ചവടത്തിനൊപ്പം നൃത്തം ചെയ്യുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. മിഥുൻ ചക്രവർത്തിയുടെ ഫാസ്റ്റ് നമ്പറുകളുടെ താളത്തിനൊപ്പം  നൃത്തവും വിൽപ്പനയും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ വഴിയോര കച്ചവടക്കാരന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. 

കൊൽക്കത്തയിലെ സ്ട്രീറ്റ് ഫുഡുകളിൽ പ്രധാനമാണ് ഖോട്ടി ഖോറം. ചാന്ദ് നഗറിൽ ഈ വിഭവം വിൽക്കാൻ എത്തിയ യുവാവ്,  ചില ഡാൻസ് സ്റ്റെപ്പുകളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതു മുതൽ ഉപ്പ് ഇടുന്നത് വരെ ചില ഡാൻസ് നമ്പറിലൂടെ ആണ് ചെയ്യുന്നത്. 

നിരവധി പേരാണ് ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട്  കമന്‍റുകള്‍ ചെയ്തത്. ചിലർ ഇയാളെ ടർക്കിഷ് ഐസ്ക്രീം വിൽക്കുന്നവരോടാണ് താരതമ്യപ്പെടുത്തുന്നുമുണ്ട്. അങ്ങനെ നമുക്കും ഒരാളായി എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. 

വീഡിയോ കാണാം... 

Also Read: വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...

PREV
click me!

Recommended Stories

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍
മുട്ടുവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ