പച്ചമുളക് ഒരു മാസം വരെ ഫ്രഷായിരിക്കണോ? ഈ സിമ്പിൾ ടിപ്സ് പരീക്ഷിക്കൂ
പച്ചമുളക് ഒന്നോ രണ്ടോ ദിവസം കൊണ്ട് വാടിപ്പോകുന്നുണ്ടോ? ഫ്രിഡ്ജിൽ വെച്ചാൽ ചീഞ്ഞുപോകുന്നുണ്ടോ? എങ്കിൽ ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനുള്ള ചില വഴികളറിയാം.
15

Image Credit : Getty
സൂക്ഷിക്കുന്ന രീതി പ്രധാനം
പച്ചമുളക് ഫ്രിഡ്ജിൽ വെച്ചാലും ചിലപ്പോൾ വാടിപ്പോകും, അല്ലെങ്കിൽ ചീഞ്ഞുപോകും. ഈർപ്പം, കാറ്റ്, താപനില എന്നിവയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മുളക് വേഗം കേടാക്കും. എന്നാൽ ശരിയായി സൂക്ഷിച്ചാൽ ഒരു മാസം വരെ ഇവ ഫ്രഷായിരിക്കും.
Add Asianetnews as a Preferred Source

25
Image Credit : Getty
പ്ലാസ്റ്റിക് കവറുകൾ വേണ്ട
പച്ചമുളക് വാങ്ങിയാലുടൻ പ്ലാസ്റ്റിക് കവറോടെ ഫ്രിഡ്ജിൽ വെക്കുന്നത് വലിയ തെറ്റാണ്. കവറിനുള്ളിൽ ഈർപ്പം നിറഞ്ഞ് മുളക് വേഗം ചീത്തയാകും. പകരം, വാങ്ങിയ മുളകിൽ നിന്ന് കേടായതും ചതഞ്ഞതുമൊക്കെ മാറ്റുക. ശേഷം, കഴുകാതെ ഒരു ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക. കഴുകുന്നുണ്ടെങ്കിൽ, ഒട്ടും ഈർപ്പമില്ലാതെ നന്നായി ഉണക്കിയെടുക്കണം.
35
Image Credit : Getty
എയർടൈറ്റ് പാത്രം അല്ലെങ്കിൽ സിപ്‌ലോക്ക് ബാഗ്
മുളക് ദീർഘകാലം ഫ്രഷായിരിക്കാൻ എയർടൈറ്റ് പാത്രമോ സിപ്‌ലോക്ക് ബാഗോ ഉപയോഗിക്കാം. പാത്രത്തിന്റെ താഴെ ഒരു ടിഷ്യൂ പേപ്പർ വിരിക്കുക. അതിനുമുകളിലേക്ക് മുളക് നിറച്ച് പാത്രം അടയ്ക്കുക. ഈ പാത്രം ഫ്രിഡ്ജിലെ പച്ചക്കറി വെക്കുന്ന തട്ടിൽ സൂക്ഷിക്കാം. ഇത് ഈർപ്പത്തിൽ നിന്നും കാറ്റിൽ നിന്നും മുളകിനെ സംരക്ഷിക്കും.
45
Image Credit : Getty
ഞെട്ട് കളയരുത്
പച്ചമുളക് സൂക്ഷിക്കുമ്പോൾ അതിന്റെ ഞെട്ട് അടർത്തിമാറ്റരുത്. ഞെട്ട് കളഞ്ഞാൽ മുളക് വേഗം കേടാകാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒരിക്കൽ പാത്രം തുറന്ന് നോക്കി, കേടാകാൻ തുടങ്ങിയ മുളകുകൾ ഉണ്ടെങ്കിൽ എടുത്തുമാറ്റാം. നന്നായി ഉണക്കിയെടുത്താൽ പച്ചമുളക് ഒരു മാസം വരെ ഫ്രീസറിലും സൂക്ഷിക്കാവുന്നതാണ്.
55
Image Credit : our own
നിറവും എരിവും നഷ്ടപ്പെടില്ല
പച്ചമുളക് ദീർഘകാലം കേടുകൂടാതെ വെക്കാനുള്ള മറ്റൊരു വഴിയാണിത്. ഉണങ്ങിയ മുളകിൽ അൽപ്പം കടുകെണ്ണ പുരട്ടി ഒരു എയർടൈറ്റ് പാത്രത്തിൽ അടച്ചുവെക്കുക. ഇത് ബാക്ടീരിയ വളരുന്നത് തടയും. ഈ രീതി മുളകിന്റെ ഫ്രഷ്നസ് മാത്രമല്ല, അതിന്റെ നിറവും എരിവും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കും.
Latest Videos

