ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

Published : Jun 19, 2025, 02:21 PM ISTUpdated : Jun 19, 2025, 02:30 PM IST
diabetes

Synopsis

പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

പ്രമേഹരോഗികളിലും പ്രമേഹരോഗികളല്ലാത്തവരിലും ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി ഉയരുന്നത് സാധാരണമാണ്. പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രോട്ടീന്‍

കാര്‍ബോയുടെ അളവ് കുറച്ച്, പ്രോട്ടീന്‍ ചേര്‍ക്കുക. കാര്‍ബോ അടങ്ങിയ ഭക്ഷണത്തിന്‍റെയൊപ്പം പ്രോട്ടീൻ അടങ്ങിയവ കഴിക്കുമ്പോള്‍ ഗ്ലൈസെമിക് സൂചിക കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് മന്ദഗതിയിലാക്കും. അതിനാൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മുട്ട, പനീർ, പയർ, ചിക്കൻ പോലുള്ള പ്രോട്ടീൻ ചേര്‍ക്കുക. ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും പഞ്ചസാരയുടെ കുതിപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

2. ഫൈബര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലും ഭക്ഷണത്തിനു ശേഷം ഇവ കൂടാതിരിക്കാനും ലയിക്കുന്ന നാരുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നതിനെയും മന്ദഗതിയിലാക്കുന്നു. അതിനാൽ, ഡയറ്റില്‍ പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവര്‍ഗങ്ങൾ തുടങ്ങിയവ ഉള്‍പ്പെടുത്തുക.

3. ആരോഗ്യകരമായ കൊഴുപ്പുകൾ

ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ല. ശരിയായ രീതിയിൽ കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കും. അതിനാൽ, നട്സ്, വിത്തുകൾ, അവക്കാഡോ, ഒലീവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടങ്ങൾ ഭക്ഷണത്തിൽ ചേർക്കുക.

4. വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുക

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അതില്‍ അൽപം വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര് ചേര്‍ക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ബ്ലഡ് ഷുഗര്‍ കുറയ്ക്കുകയും ചെയ്യും. ഒരു തുള്ളി നാരങ്ങാനീര് കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുടെ (അരി, പോഹ പോലുള്ളവ) ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്നും ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

5. ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക

ചെറിയ അളവില്‍, ഇടവേളകളെടുത്ത് ഭക്ഷണം കഴിക്കുക.

6. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ നല്ലത്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും പഞ്ചസാര കാണാം, അതിനാല്‍ അവയും ഒഴിവാക്കുക.

 

PREV
Read more Articles on
click me!

Recommended Stories

രുചിയൂറും സ്‌പൈസി മസാല ദോശ തയാറാക്കാം; റെസിപ്പി
പ്രതിരോധശേഷി കൂട്ടുന്നതിന് ഈ സൂപ്പർ ഫുഡുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ