മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങളും പാനീയങ്ങളും...

Published : May 20, 2023, 09:54 PM IST
മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങളും പാനീയങ്ങളും...

Synopsis

ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.  

മലബന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നതാണ് മലബന്ധം.  മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.  

മലബന്ധം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചയപ്പെടാം... 

ഒന്ന്...

ആപ്പിള്‍ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ ആപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം തടയാന്‍ സഹായിക്കും. 

രണ്ട്...

ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍ സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. 

മൂന്ന്...

പപ്പായ ജ്യൂസ് ആണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളും വിറ്റാമിനുകളും ധാതുക്കളും  അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസ് കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

നാല്...

നാരങ്ങാ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമൺ ജ്യൂസ് അൽപം തേൻ ചേർത്ത് കുടിക്കുന്നത് മലബന്ധ പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് നമ്മുടെ ദഹനവ്യൂഹത്തിലെ അണുക്കളോട് പോരാടുന്നു. 

അഞ്ച്...

ഉണക്കമുന്തിരി വെള്ളം ആണ് അഞ്ചാമതയി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം. ഇതിനായി 7 മുതൽ 8 ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ ഉണർന്നതിന് ശേഷം ഈ വെള്ളം കുടിക്കുക. 

ആറ്...

മധുരക്കിഴങ്ങ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാന്‍ സഹായിച്ചേക്കും. 

ഏഴ്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആല്‍‌മണ്ട്, വാള്‍നട്സ് തുടങ്ങിയ നട്സുകളും കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ