സോഡിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന 4 ഭക്ഷണങ്ങൾ

Published : May 26, 2019, 09:51 AM IST
സോഡിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന 4 ഭക്ഷണങ്ങൾ

Synopsis

ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്നങ്ങള്‍ തന്നെയാണ്. എപ്പോഴും സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ കൊണ്ട് പോകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നത് നിസാരമായി കാണേണ്ട കാര്യമല്ല. സോഡിയം കുറഞ്ഞാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്നങ്ങള്‍ തന്നെയാണ്. എപ്പോഴും സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ കൊണ്ട് പോകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

രക്തത്തിൽ സോഡിയം കുറയുന്നതിനെയാണ് ഹെെപ്പോനട്രേമിയ എന്ന് പറയുന്നത്. 2300 മില്ലി ഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തില്‍ എത്തണമെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനം പറയുന്നത്. സോഡിയ കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. സോഡിയം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ സോഡിയം കുറയുന്നതിന്റെ പ്രശ്നം പരിഹരിക്കാം. വെള്ളം ധാരാളം കുടിച്ചാൽ സോഡിയത്തിന്റെ അളവ് കൂട്ടാം. ഛർദ്ദി,ക്ഷീണം,തലവേദന എന്നിവയാണ് സോഡിയം കുറവിന്റെ പ്രധാന ലക്ഷണങ്ങൾ... 

സോഡിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ...

ഉരുളക്കിഴങ്ങ് ...

ഉരുളക്കിഴങ്ങിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങിൽ 450 മില്ലി​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിൽ ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകം സി, ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഉരുള കിഴങ്ങ്, ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.

ചീസ്...

ചീസിൽ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസിൽ 350 ​മില്ലി​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്.  മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളർച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്. 

വെജിറ്റബിൾ ജ്യൂസ്...

രക്തത്തിൽ സോഡിയത്തിന്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ് . 240 എംഎൽ വെജിറ്റബിൾ ജ്യൂസിൽ 405 മില്ലി ​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.  

അച്ചാറുകൾ...

സോഡിയം കുറവുള്ളവർ അച്ചാറുകൾ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാൻ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാർ വേണമെങ്കിലും കഴിക്കാം. 28 ​ഗ്രാം അച്ചാറിൽ 241 മില്ലി​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. 

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ