ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന സെലീനിയം അടങ്ങിയ ഒമ്പത് ഭക്ഷണങ്ങള്‍

Published : Jul 15, 2024, 12:53 PM IST
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന സെലീനിയം അടങ്ങിയ ഒമ്പത് ഭക്ഷണങ്ങള്‍

Synopsis

സെലീനിയം എന്ന ധാതു അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ‌എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സെലീനിയം ഗുണം ചെയ്യും. 

നാം എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ സെലീനിയം എന്ന ധാതു അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ‌എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സെലീനിയം ഗുണം ചെയ്യും. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന  സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ബ്രസീൽ നട്സ് 

സെലീനിയത്തിന്‍റെ സമ്പന്നമായ ഉറവിടമാണ്  ബ്രസീൽ നട്സ്. ഒരു ബ്രസീൽ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.  ഫാറ്റി ആസിഡും മഗ്നീഷ്യവും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

2. മത്സ്യം 

മത്തി പോലെയുള്ള മത്സ്യങ്ങളിലും സെലീനിയം അടങ്ങിയിട്ടുണ്ട്.  100 ഗ്രാം ഫിഷില്‍ 92 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഗുണം ചെയ്യും.  

3. സൂര്യകാന്തി വിത്തുകൾ 

കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 23 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഇ, മഗ്നീഷ്യം, പ്രോട്ടീൻ, നാരുകൾ തുടങ്ങി പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

4. മുട്ട

പ്രധാനമായും മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം അടങ്ങിയിട്ടുള്ളത്. ഒരു മുട്ടയില്‍ നിന്ന് 15 മൈക്രോ ഗ്രാം സെലീനിയം ലഭിക്കും. കൂടാതെ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

5. ചിക്കന്‍

100 ഗ്രാം ചിക്കനില്‍ 25 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. മിതമായ അളവില്‍ ചിക്കന്‍ കഴിക്കുന്നതും  ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഗുണം ചെയ്യും.  

6. മഷ്റൂം 

സെലീനിയം ധാരാളം അടങ്ങിയ മഷ്റൂം കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം. ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

7. ചീര

ഒരു കപ്പ് ചീരയില്‍ 11 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ബീറ്റാ കരോട്ടിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

8. മുഴുധാന്യങ്ങള്‍

ഇവയിലും സെലീനിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം. 

9. ചിയാ സീഡുകള്‍ 

ചിയാ സീഡുകളില്‍ സെലീനിയം, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും  ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തലമുടി കൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍