
ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സാധാരണമാണ്. ഗ്ലൂക്കോസിന്റെ ഈ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ നിങ്ങളെ ക്ഷീണിപ്പിക്കുകയോ, തലകറക്കം ഉണ്ടാക്കുകയോ, ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുകയോ ചെയ്യും. പെട്ടെന്നുള്ള വിശപ്പ്, ക്ഷോഭം, പഞ്ചസാരയുടെ ആസക്തി എന്നിവ പെട്ടെന്ന് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ഉലുവ
നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും.
2. നെല്ലിക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.
3. മഞ്ഞള്‍
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
4. ബീന്‍സ്
ബീന്‍സിന്‍റെ ജിഐ വളരെ കുറവാണ്. കൂടാതെ ഇവയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.
5. കറുവാപ്പട്ട
കറുവാപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
6. ഓട്സ്
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
7. മുരിങ്ങയില
മുരിങ്ങയില കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.