കുട്ടികളുടെ വളര്‍ച്ചയ്ക്കും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

Published : Aug 21, 2024, 12:18 PM IST
കുട്ടികളുടെ വളര്‍ച്ചയ്ക്കും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

Synopsis

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് കുട്ടികളുടെ ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നല്‍കേണ്ടത്.

കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കേണ്ടത് പ്രധാനമാണ്.  വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് കുട്ടികളുടെ ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നല്‍കേണ്ടത്. അത്തരത്തില്‍ കുട്ടികള്‍ക്ക് ദിവസവും നല്‍കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. മത്സ്യം 

ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ ഓര്‍മ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  

2. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ 

പയറുവര്‍ഗങ്ങള്‍, ചിക്കന്‍ പോലെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. 

3. പാലും പാലുല്‍പ്പന്നങ്ങളും 

 പാലിലും പാലുല്‍പ്പന്നങ്ങളിലും കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഇവയൊക്കെ കുട്ടികളുടെ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.  തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

4. ഇലക്കറികൾ 

വിറ്റാമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും നാരുകളുടെയും ഉറവിടമാണ് ഇലക്കറികൾ. വിറ്റാമിൻ എ, ബി, ഇ, കെ, സി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു. 

5. പഴങ്ങള്‍ 

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പഴങ്ങള്‍ രോഗ പ്രതിരോധശേഷി കൂട്ടാനും കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. 

6. മുട്ട

പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ മുട്ട വീതം കുട്ടികള്‍ക്ക് നല്‍കാം. 

7. നട്സ് 

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തേനിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍