എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

Published : Apr 04, 2023, 05:52 PM ISTUpdated : Apr 04, 2023, 05:54 PM IST
എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

Synopsis

കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീർഘദൂര യാത്രകൾ ചെയ്യുകയോ, സ്ട്രെസ് മൂലമോ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുകയൊക്കെ ആണെങ്കിലോ ക്ഷീണം തോന്നാം. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, അത് ഒരു മുന്നറിയിപ്പുമാകാം. അത്തരക്കാര്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. 

ജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍  നാം നേരിടാറുണ്ട്. നമ്മളില്‍ പ്രകടമാകുന്ന പല വിഷമതകളും പല ആരോഗ്യപ്രശ്‌നങ്ങളുടെയും ലക്ഷണമാകാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്.  പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള ക്ഷീണം ഉണ്ടാകാം. കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീർഘദൂര യാത്രകൾ ചെയ്യുകയോ, സ്ട്രെസ് മൂലമോ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുകയൊക്കെ ആണെങ്കിലോ ക്ഷീണം തോന്നാം. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, അത് ഒരു മുന്നറിയിപ്പുമാകാം. അത്തരക്കാര്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. 

ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതും ക്ഷീണത്തിന് കാരണമാകാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ ഭക്ഷണമാണ് പഴം. സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരകളും പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍‌ നേന്ത്രപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണമകറ്റാന്‍ സഹായിക്കും. 

രണ്ട്...

നട്സും സീഡുകളുമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ  അടങ്ങിയ ഇവ കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജം ലഭിക്കാന്‍ സഹായിക്കും. 

മൂന്ന്...

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, അയൺ, പൊട്ടാസ്യം, കാത്സ്യം,  തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ക്ഷീണം മാറാന്‍ സഹായിക്കുന്ന ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചീര ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നാല്...

ധാരാളം ആരോഗ്യ ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്‍റെയും വിറ്റാമിനുകളുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. കൂടാതെ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്ന കോശങ്ങളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്ന നൈട്രേറ്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ബെറി പഴങ്ങളാണ് അഞ്ചാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി,  ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ എന്‍ര്‍ജി നല്‍കാന്‍ സഹായിക്കും. 

ആറ്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വൈറ്റമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഓരോ മുട്ട കഴിക്കുന്നതും നല്ലതാണ്.

ഏഴ്...

ഈന്തപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിച്ചാല്‍ ശരീരത്തിന്‍റെ ഊര്‍ജ്ജനില നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്. പാന്‍റോത്തെനിക് ആസിഡ്, ഫോളേറ്റ്, നിയാസിന്‍ പോലുള്ള ബി വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം  ഭക്ഷണത്തെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ബ്രൊക്കോളി ചില്ലറക്കാരനല്ല: അറിയാം ഈ ആരോ​ഗ്യ ​ഗുണങ്ങൾ...

PREV
click me!

Recommended Stories

Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്
Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്