തണുപ്പുകാലത്ത് ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

Published : Nov 13, 2023, 09:21 AM ISTUpdated : Nov 13, 2023, 10:13 AM IST
തണുപ്പുകാലത്ത് ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

Synopsis

കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണ രീതിയിലെ മാറ്റങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം പാരമ്പര്യവും ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. ​

ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണ രീതിയിലെ മാറ്റങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം പാരമ്പര്യവും ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. ​ 

തണുപ്പുക്കാലത്ത്  ആസ്‍ത്മ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം തണുപ്പുകാലത്തു ആസ്‍ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്.  ഇതിനാല്‍ കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം. തണുപ്പു ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക, തണുപ്പുള്ള  കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങള്‍...  

തണുപ്പുകാലത്ത് ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍,  കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍, ചായ, കാപ്പി, മധുരം, ഉപ്പ്, സോഡ, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍  തുടങ്ങിയവ ആസ്ത്മ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തണുപ്പുകാലത്ത് ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ആറ് ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ