അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...

Published : Aug 04, 2023, 05:47 PM IST
 അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...

Synopsis

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രത്യേകിച്ച്, രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

അമിത വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ചു മടുത്തവരാണ് നമ്മളില്‍ പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രത്യേകിച്ച്, രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

രാത്രി ചപ്പാത്തിയും മധുരക്കിഴങ്ങും കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.  ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. 

രണ്ട്...

ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രി ചോറിന് പകരം ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്.  ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ഉപ്പുമാവ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലും ഉപ്പുമാവ് കഴിക്കാവുന്നതാണ്. 

നാല്... 

കാർബോഹൈഡ്രേറ്റും കലോറിയും കുറവുള്ള മറ്റൊരു ലഘു ഭക്ഷണമാണ് ബദാം. കുതിർത്ത ബദാം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഇവ പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

അഞ്ച്...

രാത്രി പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.  

Also Read: മുരിങ്ങയ്ക്കയും മുരിങ്ങയിലയും പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

youtubevideo

 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം