ബ്രേക്ക്ഫാസ്റ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

Published : Oct 18, 2023, 11:18 AM ISTUpdated : Oct 18, 2023, 11:20 AM IST
ബ്രേക്ക്ഫാസ്റ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

Synopsis

ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ ഉള്‍‌പ്പെടുത്തുകയും വേണം. 

ചിലര്‍ ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ലെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.  ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ ഉള്‍‌പ്പെടുത്തുകയും വേണം. 

അത്തരത്തില്‍ പ്രാതലിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പച്ചക്കറികളും പയര്‍വര്‍ഗങ്ങളും പനീറും ഫില്ല് ചെയ്ത് തയ്യാറാക്കുന്ന പറാത്ത രാവിലെ കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീനും ഊര്‍ജവും ലഭിക്കാന്‍ സഹായിക്കും. 

രണ്ട്... 

ഓട്മീല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.  ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പ്രാതലിന് ഉള്‍പ്പെടുത്താം. 

മൂന്ന്... 

ഇഡ്ഡലിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇഡ്ഡലി കഴിക്കാം. 

നാല്...   

മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.  

അഞ്ച്... 

നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ ഭക്ഷണമാണ് പഴം. ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍ രാവിലെ‌ നേന്ത്രപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് വിത്തുകള്‍...

youtubevideo

PREV
click me!

Recommended Stories

ചോളം സൂപ്പറാണ്, ഒരു അടിപൊളി സാലഡ് തയ്യാറാക്കിയാലോ?
നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ