കൊളസ്ട്രോൾ കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയാരോഗ്യത്തെ നന്നായി ബാധിക്കും. എന്നാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

ഓട്സ്
ഓട്സിൽ ലയിക്കുന്ന ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്നും കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ
സാൽമൺ, ചൂര, അയല തുടങ്ങിയ നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
ബാർലി, തവിട് കളയാത്ത ധാന്യങ്ങൾ
ഓട്സ്, ബാർലി, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവയിൽ ലയിക്കുന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും.
നട്സ്
ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
പഴങ്ങൾ
ആപ്പിൾ, ബെറീസ്, മുന്തിരി എന്നിവയിലും ധാരാളം ഫൈബറുണ്ട്. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
വെണ്ട
വെണ്ടയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ലയിക്കുന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
സോയാബീൻ
സോയാബീൻ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.

