രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

By Web TeamFirst Published May 29, 2019, 8:55 PM IST
Highlights

ഉറക്കം ഒരു മനുഷ്യന്‍റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ്. നല്ല ഉറക്കം ലഭിച്ചാല്‍ മാത്രമേ ദിവസം മൊത്തം ഉന്മേഷത്തോടെ  ഇരിക്കാനും കഴിയൂ. 

ഉറക്കം ഒരു മനുഷ്യന്‍റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ്. നല്ല ഉറക്കം ലഭിച്ചാല്‍ മാത്രമേ ദിവസം മൊത്തം ഉന്മേഷത്തോടെ  ഇരിക്കാനും കഴിയൂ. ഉറക്കം നഷ്ടപ്പെട്ടാണ് പല തരത്തിലുളള രോഗങ്ങളും വരാനുളള സാധ്യതയുമുണ്ട് . ഇന്ന് മൂന്ന് പേരില്‍ ഒരാള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്ന് ഉത്കണ്ഠയാണ്. അതുപോലെ തന്നെ മറ്റ് മാനസിക പ്രശ്നങ്ങളും ഉറക്ക കുറവിന് കാരണമാകും. ഇപ്പോഴത്തെ ജീവിത ശൈലികൊണ്ടും ഉറക്കം നഷ്ടപ്പെടാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍  നോക്കാം. 

ഒന്ന്.. 

പഴവര്‍ഗങ്ങള്‍ രാത്രി കഴിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. അതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്. 

രണ്ട്..

ബദാം നിങ്ങളുടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ഉത്കണ്ഠ കുറയ്ക്കാനും സുഖമായി ഉറങ്ങാനും ബദാം നിങ്ങളെ സഹായിക്കും. 

മൂന്ന്..

രാത്രി രണ്ട് ടീസ്പ്പൂണ്‍ തേന്‍ കുടിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

നാല്..

വിറ്റാമിന്‍, മിനറലുകള്‍ , അമിനോ ആസിഡ് തുടങ്ങിയ ധാരാളം അടങ്ങിയതാണ് ഓട്സ്. ഓട്സ് രാത്രി കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കം ലഭിക്കും. 

അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ തൈര്, മീന്‍,  മുട്ട, നട്ട്സ് തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കത്തെ സഹായിക്കും. ഇഷ്ടമുള്ള ഭക്ഷണത്തോടൊപ്പം ഇവയും ഭക്ഷണത്തിന്‍റെ ഭാഗമാക്കുകയാണെങ്കില്‍ ഉറക്കമില്ലായമയ്ക്ക് പരിഹാരമാകും.


 

click me!