രാത്രിയിൽ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട 5 ഭക്ഷണങ്ങൾ

By Web TeamFirst Published Jun 8, 2019, 7:48 PM IST
Highlights

രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. രാത്രിയിൽ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും സ്നാക്ക്സ് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ ‌താഴേ ചേർക്കുന്നു...

ഒന്ന്...

വിശക്കുമ്പോൾ വളരെ വേഗം ഉണ്ടാക്കാൻ കഴിയുന്ന വിഭവമാണ് പാസ്ത. പാസ്ത സ്ഥിരമായി കഴിച്ചാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. പാസ്ത ചർമത്തിന്റെ സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടുത്തും. മുഖക്കുരുവും സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. 

പാസ്തയിൽ അടങ്ങിയിട്ടുള്ള കൃത്രിമ പദാർത്ഥങ്ങൾ കുട്ടികളിൽ ഹോർമോൺ പ്രശ്‌നങ്ങളും ആസ്തമ പോലുള്ള രോഗങ്ങളും വരുത്തും. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരിക്കലും പാസ്ത കഴിക്കാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പായി മാറും. ഇത് അമിത വണ്ണം, കൊളസ്‌ട്രോൾ എന്നിവയ്ക്ക് കാരണമാകും. 

രണ്ട്...

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഐസ്ക്രീം ഒരു കാരണവശാലും കഴിക്കരുത്. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിയ്ക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്ക്രീം പാടില്ല.

മൂന്ന്...

 കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണല്ലോ പിസ. എന്നാൽ രാത്രിയിൽ പിസ അധികം കൊടുക്കേണ്ട. അസിഡിറ്റി പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പിസ. രാത്രിയിൽ പിസ കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

നാല്...

 രാത്രി സമയങ്ങളിൽ ഡാർക്ക് ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഡാർക്ക് ചോക്ലേറ്റ്. കാഫീൻ ധാരാളം അടങ്ങിയതിനാൽ ശരീരഭാരം കൂടാം.

അഞ്ച്...

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. 

click me!