ഈ കൊറോണയെ കഴിക്കാം; അറിയാം ജീന്‍ നിര്‍മ്മിച്ച കൊറോണയുടെ വിശേഷങ്ങള്‍

By Web TeamFirst Published Mar 12, 2020, 8:23 AM IST
Highlights

 നോവല്‍ കൊറോണ ശരീരത്തിലെത്തിയാള്‍ ആളുകള്‍ അസുഖബാധിതരാവും എന്നാല്‍ ജീന്‍ നിര്‍മ്മിച്ച കൊറോണ വൈറസിന് മധുരമാണ്.

ഫ്രാന്‍സ്: ലോകം മുഴുവന്‍  കൊവിഡ് 19 എന്ന കൊറോണ വൈറസിനെ ലോകം മുഴുവന്‍ ഭയക്കുമ്പോള്‍ അതിലും സന്തോഷിക്കാനുള്ള അംശം കണ്ടെത്തിയിരിക്കുകയാണ് ഈ ഫ്രാന്‍സുകാരന്‍.

കൊറോണ പടര്‍ന്നതിനെ തുടര്‍ന്ന് ആയിരത്തിലധികം പേര്‍ ഒത്ത് ചേരുന്നതിന് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള ഫ്രാന്‍സില്‍ ഭക്ഷ്യയോഗ്യമായ കൊറോണ വൈറസിനെ നിര്‍മ്മിച്ചിരിക്കുകയാണ് ജീന്‍ ഫ്രാങ്കോയിസ് പ്രെ എന്ന ഈ ബേക്കറിയുടമ. നോവല്‍ കൊറോണ ശരീരത്തിലെത്തിയാള്‍ ആളുകള്‍ അസുഖബാധിതരാവും എന്നാല്‍ ജീന്‍ നിര്‍മ്മിച്ച കൊറോണ വൈറസിന് മധുരമാണ്.

ഈസ്റ്റര്‍ മുട്ടകളില്‍ (ഈസ്റ്റര്‍ സമയത്ത് സമ്മാനമായി നല്‍കാറുള്ള മുട്ടയുടെ രൂപത്തിലുണ്ടാക്കുന്ന അലങ്കരിച്ച മുട്ട) പുതിയ പരീക്ഷണമാണ് ജീന്‍ ചെയ്തിരിക്കുന്നത്. ആളുകളെ ഭീതിപ്പെടുത്തുന്ന കൊറോണയെ സന്തോഷത്തോടെ കാണാന്‍ അവസരമൊരുക്കുകയാണ് ഇത്തരമൊരു പരിശ്രമത്തിന് പിന്നിലെന്നാണ് ജീന്‍ പറയുന്നത്.

പശ്ചിമ ഫ്രാന്‍സിലെ ലാന്‍ഡിവിസിയിലാണ് ജീന്‍ ഫ്രാങ്കോയിസ് പ്രെയുടെ ബേക്കറി. വൈറ്റ് ചോക്ലേറ്റില്‍ നിര്‍മിച്ച ഈസ്റ്റര്‍ മുട്ടയുടെ പുറത്ത് കറുത്ത നിറം നല്‍കിയ അതില്‍ റെഡ് ആല്‍മണ്ട് ചോക്ലേറ്റ് കൊണ്ട് ഒട്ടിച്ച് ചേര്‍ത്താണ്  കൊറോണ വൈറസ് ഈസ്റ്റര്‍ മുട്ട നിര്‍മ്മിച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് കൊറോണ വൈറസിനെ തേടിയെത്തിയതെന്നും കഴിഞ്ഞ ഒരാഴ്ചയിലേറെയായി കൊറോണ വില്‍പന തകര്‍ക്കുന്നുണ്ടെന്ന് ജീന്‍ പറയുന്നു.

കഷ്ടതകള്‍ നിറയുന്ന സമയത്ത് ആളുകളുടെ മുഖത്ത് സന്തോഷം നിറയ്ക്കുകയെന്ന ഉദ്ദേശമാണ് തനിക്കുള്ളതെന്നും ജീന്‍ കൂട്ടിച്ചേര്‍ത്തു. 
 

click me!