വിറ്റാമിൻ ബി6 കുറവാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

Published : Oct 28, 2024, 06:46 PM IST
വിറ്റാമിൻ ബി6 കുറവാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

Synopsis

വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ ഉത്കണ്ഠയും വിഷാദവുമൊക്കെ ഉണ്ടാകാം. അതുപോലെ തന്നെ വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം രോഗപ്രതിരോധശേഷി കുറയാം, അമിതമായ ക്ഷീണവും വിളര്‍ച്ചയും ഉണ്ടാകാം. 

തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ ഉത്കണ്ഠയും വിഷാദവുമൊക്കെ ഉണ്ടാകാം. അതുപോലെ തന്നെ വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം രോഗപ്രതിരോധശേഷി കുറയാം, അമിതമായ ക്ഷീണവും വിളര്‍ച്ചയും ഉണ്ടാകാം. വിറ്റാമിന്‍ ബി6-ന്‍റെ കുറവ് മൂലം ചിലരില്‍ വായ്പ്പുണ്ണും ഉണ്ടാകാം.  അതുപോലെ ചിലരില്‍ വിശപ്പ് കുറയാനും ശരീരഭാരം കുറയാനും ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം. 

വിറ്റാമിൻ ബി6 അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം. 

1. വാഴപ്പഴം 

വിറ്റാമിൻ ബി6-ന്‍റെ നല്ലൊരു ഉറവിടമാണ് വാഴപ്പഴം. കൂടാതെ വാഴപ്പഴത്തില്‍ പൊട്ടാസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്. 

2. അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ അവക്കാഡോയില്‍ നിന്നും വിറ്റാമിൻ ബി6 ലഭിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. മാമ്പഴം 

വിറ്റാമിൻ ബി6-ന്‍റെ മികച്ച ഉറവിടമാണ് മാമ്പഴം. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ എ, സി തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും. 

4. പപ്പായ 

പപ്പായയിലും വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സി, ഫോളേറ്റ് തുടങ്ങിയവയും ഉണ്ടാകും. അതിനാല്‍ പപ്പായയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. തണ്ണിമത്തന്‍ 

വിറ്റാമിന്‍ ബി6-ന്‍റെ കുറവ് ഉള്ളവര്‍ക്ക് തണ്ണിമത്തനും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6. ഓറഞ്ച്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച്  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി6 ലഭിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരൊറ്റ ഭക്ഷണം

youtubevideo

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍