ചായപ്പൊടിയില്‍ മായമുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്; വീഡിയോ

By Web TeamFirst Published Oct 30, 2021, 9:45 AM IST
Highlights

നമ്മള്‍ ഈ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് ഏങ്ങനെ അറിയും? അതിനുള്ള ഒരു എളുപ്പവഴി പരിചയപ്പെടുത്തുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ.

രാവിലെ ഒരു ഗ്ലാസ് ചായ (tea) എന്നത് പലർക്കും ഒരു വികാരമാണ്. പാല്‍ (milk) ഇല്ലെങ്കില്‍ കട്ടന്‍ ചായയോ (black tea) കോഫി ആയാലും മതി. ചായ കുടിച്ചില്ലെങ്കില്‍ രാവിലെ ഉന്മേഷം ഇല്ലാത്തത് പോലെയാണ് പലര്‍ക്കും. 

എന്നാല്‍ നമ്മള്‍ ഈ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് ഏങ്ങനെ അറിയും? അതിനുള്ള ഒരു എളുപ്പവഴി പരിചയപ്പെടുത്തുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്എസ്എസ്എഐ).

ഭക്ഷ്യസുരക്ഷാവിഭാഗം​ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വിവരിക്കുന്നത്. ഇതിനായി ആദ്യം ലിറ്റ്മസ് പേപ്പറില്‍ കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)

 

ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍  കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും.

നേരത്തെ മൈദയില്‍ മായം കണ്ടെത്തുന്നതിനുള്ള വീഡിയോ ഇതുപോലെ എഫ്എസ്എസ്എഐ പങ്കുവച്ചിരുന്നു. 

Also Read: മൈദയിൽ മായമുണ്ടോ? അറിയാൻ ഇതാ ഒരു വഴി; വീഡിയോ വൈറല്‍

click me!