തക്കാളി ചമ്മന്തി ദാ ഇങ്ങനെ തയ്യാറാക്കൂ

Web Desk   | Asianet News
Published : Oct 29, 2021, 12:50 PM IST
തക്കാളി ചമ്മന്തി ദാ ഇങ്ങനെ തയ്യാറാക്കൂ

Synopsis

ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ മികച്ച കോമ്പിനേഷനാണ് ഈ തക്കാളി ചമ്മന്തി. എങ്ങനെയാണ് ഈ തക്കാളി ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?

ഹോട്ടലിൽ ഉണ്ടാക്കുന്ന അതേ രുചിയോടെ തന്നെ വീട്ടിലും ഉണ്ടാക്കാം. ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ മികച്ച കോമ്പിനേഷനാണ് ഈ തക്കാളി ചമ്മന്തി. എങ്ങനെയാണ് ഈ തക്കാളി ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?

വേണ്ട ചേരുവകൾ...

തക്കാളി അരിഞ്ഞത്       5 എണ്ണം
സവാള                               1 വലുത്
പച്ചമുളക്                             2 എണ്ണം
മഞ്ഞൾ പൊടി                1/4 ടി സ്പൂൺ
മുളകുപൊടി                   1/2 ടി സ്പൂൺ
ഉപ്പ്                                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കുക. ശേഷം ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക. അതിലേക്കു അരിഞ്ഞുവച്ച ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. ഉള്ളി വഴന്ന് നേർത്തു വരുമ്പോൾ അരിഞ്ഞുവച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. തക്കാളിയും, സവാളയും ഒരുപാട് വഴറ്റേണ്ട ആവശ്യമില്ല എല്ലാം കൂടി ഒന്ന് മൂത്തു വന്നാൽ മാത്രം മതി. തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കുക. ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ഒന്ന് അടിച്ചെടുക്കുക. നല്ലവണ്ണം അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദോശയ്ക്കും ഇഡ്ഡലിയ്‌ക്കും കൂടെ കഴിക്കാൻ പറ്റിയ മികച്ചൊരു ചമ്മന്തിയാണിത്.

എളുപ്പം തയ്യാറാക്കാം, ചായക്കൊപ്പം കഴിക്കാൻ ഒരു കുഞ്ഞൻ പലഹാരം

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍