
ഉലുവ, നെയ്യ്, പാല്‍ എന്നിവയെല്ലാം നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ്. നെയ്യിൽ വറുത്ത ഉലുവ പാലില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ദഹനം
ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഉലുവ. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. നെയ്യില്‍ വറുത്ത ഉലുവ മലബന്ധവും നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും. പാലും വയറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
2. പ്രമേഹം
ഫൈബറിനാല്‍ സമ്പന്നമായ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാല്‍ നെയ്യിൽ വറുത്ത ഉലുവ പാലില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹ രോഗികളില്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ നല്ലതാണ്.
3. എല്ലുകളുടെ ആരോഗ്യം
കാത്സ്യവും വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയ പാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് അറിയാമല്ലോ. കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഉലുവയും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ മുട്ടുവേദനയും സന്ധിവേദനയുമൊക്കെ അകറ്റാനും സഹായിക്കും.
4. ശരീരഭാരം നിയന്ത്രിക്കാന്‍
കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഉലുവ നെയ്യിൽ വറുത്ത് പാലില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
5. ചര്‍മ്മം
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് ഉലുവ. അതുപോലെ തന്നെ നെയ്യും പാലുമൊക്കെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്നവയാണ്. അതിനാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി നെയ്യിൽ വറുത്ത ഉലുവ പാലില്‍ ചേര്‍ത്ത് കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: നിങ്ങളുടെ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കാനുള്ള എളുപ്പ വഴികള്‍