ഹെല്‍ത്തി റാഗി കേക്ക് തയ്യാറാക്കാം ഈസിയായി; റെസിപ്പി

Published : Jan 11, 2025, 03:37 PM IST
ഹെല്‍ത്തി റാഗി കേക്ക് തയ്യാറാക്കാം ഈസിയായി; റെസിപ്പി

Synopsis

ഹെല്‍ത്തി റാഗി കേക്ക് തയ്യാറാക്കിയാലോ? ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

വൈകുന്നേരം കുട്ടികള്‍ക്ക് നല്ല ഹെല്‍ത്തി റാഗി കേക്ക് തയ്യാറാക്കി കൊടുത്താലോ? ഇതാ റെസിപ്പി

വേണ്ട ചേരുവകൾ

റാഗി പൊടി -2 കപ്പ്
തേങ്ങാ പാൽ -2 കപ്പ് 
ബേക്കിങ് സോഡ -1/2 സ്പൂൺ 
ബേക്കിങ് പൌഡർ -1/2 സ്പൂൺ 
ശർക്കര -1 കപ്പ് 
ചൂട് വെള്ളം -2 ഗ്ലാസ്‌ 
ഉപ്പ് -1/2 സ്പൂൺ 
അണ്ടിപരിപ്പ് പൊടിച്ചത് -1 കപ്പ്‌ 
മോര് -1 ഗ്ലാസ് 
തൈര് -1/2 ഗ്ലാസ്‌ 
വാനില എസ്സെൻസ് -1 സ്പൂൺ 
ഡെസിക്കേറ്റഡ് കോകോനട്ട് -1 കപ്പ് 

തയ്യാറാക്കുന്ന വിധം

തേങ്ങാപ്പാൽ ഉണ്ടാക്കുന്നതിനായി തേങ്ങ പാലിന്റെ പൗഡർ വാങ്ങാൻ കിട്ടും അല്ലെങ്കിൽ തേങ്ങാപ്പാൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ആദ്യം ഒരു കപ്പ് തേങ്ങാപ്പാൽ പൊടിയിലേക്ക് കുറച്ച് ചെറുചൂടുവെള്ളം ഒഴിച്ച് നല്ലതുപോലെ കലക്കി മാറ്റിവയ്ക്കുക. ഇനി ഒരു പാത്രത്തിൽ ആവശ്യത്തിന് ശർക്കര ചേർത്ത് അതിലേയ്ക്ക് എണ്ണയും കുറച്ച് തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക. 5 മിനിറ്റ് മാറ്റി വെച്ചതിനുശേഷം അതിലേയ്ക്ക് റാഗി പൊടിയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ശേഷം അതിലേക്ക് കുറച്ച് ബട്ടർമിൽക്ക് കൂടി ചേർത്തു കൊടുക്കാം. ഇനി ബാക്കിയുള്ള തേങ്ങാപാൽ കൂടി അതിലേക്ക് ചേർത്തു കൊടുത്തതിന് ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഡെസിക്കേറ്റഡ് കോകോനട്ട് കൂടി ചേർത്തു ഇളക്കി യോജിപ്പിക്കുക. ഇനി അണ്ടിപരിപ്പ് പൊടിച്ചതും ഒരു നുള്ള് ഉപ്പും വാനില എസൻസും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ബേക്കിംഗ് ട്രേയിലേയ്ക്ക് ആവശ്യത്തിന് എണ്ണ തേച്ചു കൊടുത്തതിനുശേഷം അതിലേയ്ക്ക് ഈ മാവ് ഒഴിച്ച് കൊടുത്ത് ബേക്ക് ചെയ്തെടുക്കാവുന്നതാണ്. തുടര്‍ന്ന് മുകളിലായിട്ട് ഡെസിക്കേറ്റഡ് കോകോനട്ട്  കൂടി ഇട്ടുകൊടുത്തതിനുശേഷം ബേക്ക് ചെയ്ത് എടുക്കുക. ഇതോടെ ഹെല്‍ത്തി മില്ലറ്റ് കേക്ക് റെഡി. 

youtubevideo

Also read: വെറൈറ്റി വെജിറ്റബിൾ പൊറോട്ട വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്