അപകടകരമാം വിധം മധുരത്തിനോട് ആസക്തിയോ? പരിഹാരമുണ്ട്!

By Web TeamFirst Published Jun 5, 2019, 10:20 PM IST
Highlights

 മിക്കവര്‍ക്കും മധുരത്തോടുള്ള പ്രിയം കുറയ്ക്കാനാണ് പാട്. എത്ര നിയന്ത്രിച്ചാലും പിന്നെയും അറിയാതെ കഴിച്ചുപോകും. മധുരത്തോട് മാത്രമല്ല, സാള്‍ട്ടഡായ ഭക്ഷണങ്ങളോടും ചിലര്‍ക്ക് ഇത്തരത്തിലുള്ള ആസക്തി കാണാറുണ്ട്
 

നമുക്കറിയാം, അളവിലധികം മധുരം ശരീരത്തിലെത്തുന്നത് അത്ര ആരോഗ്യകരമല്ല. ഇത് പ്രമേഹമുള്‍പ്പെടെ പല അസുഖങ്ങള്‍ക്കും ഇടയാക്കിയേക്കാം. എന്നാല്‍ മിക്കവര്‍ക്കും മധുരത്തോടുള്ള പ്രിയം കുറയ്ക്കാനാണ് പാട്. എത്ര നിയന്ത്രിച്ചാലും പിന്നെയും അറിയാതെ കഴിച്ചുപോകും. 

മധുരത്തോട് മാത്രമല്ല, സാള്‍ട്ടഡായ ഭക്ഷണങ്ങളോടും ചിലര്‍ക്ക് ഇത്തരത്തിലുള്ള ആസക്തി കാണാറുണ്ട്. കൃത്രിമ മധുരം ചേര്‍ത്ത പാക്കേജ്ഡ് ഫുഡ്, അല്ലെങ്കില്‍ ചിപ്‌സ് പോലുള്ള പാക്കറ്റ് ഫുഡ്- ഇവയെല്ലാമാണ് പൊതുവേ ഇങ്ങനെയുള്ള ആസക്തികളുള്ളവര്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്നത്. ഇവയെല്ലാമാണെങ്കില്‍ ആരോഗ്യത്തിന് വേറെയും ക്ഷീണങ്ങളുണ്ടാക്കാന്‍ കാരണമാകുന്നവയുമാണ്. 

ഇതിനെല്ലാം തടയിടാന്‍ വളരെ ലളിതമായ ഒരു മാര്‍ഗം വിശദീകരിക്കുകയാണ് ഗവേഷകര്‍. രാത്രിയില്‍ ആഴത്തിലുള്ള, ഉറക്കം ഉറപ്പുവരുത്തിയാല്‍ മാത്രം മതിയത്രേ ഈ അമിത മധുര- ഉപ്പ്- പ്രേമം അവസാനിപ്പിക്കാന്‍. ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കേപ്ടൗണില്‍ പ്രൊഫസറായ റോബ് ഹെന്‍സെറ്റിന്റെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ഒരു പഠനവും നടത്തി. 

ഉപ്പും മധുരവും കുറയ്ക്കുന്നത് മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍- ദഹനാവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ തുടങ്ങിയവയും ഒരു പരിധി വരെ നിയന്ത്രണത്തിലാക്കാന്‍ ദീര്‍ഘനേരത്തെ രാത്രിയുറക്കം സഹായിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.

click me!