ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി കൂട്ടാൻ നെല്ലിക്ക കഴിക്കാം

By Web TeamFirst Published Sep 8, 2020, 7:30 PM IST
Highlights

ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ഇവ ദുർബലമായാൽ, അത് നമ്മുടെ ജീവൻ തന്നെ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്ക് കാരണമാകും. 

ആരോഗ്യകരമായി തുടരാനും ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പോഷകസമൃദ്ധമായ ഭക്ഷണം അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. ഈ കൊവി‍ഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. 

ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ഇവ ദുർബലമായാൽ, അത് നമ്മുടെ ജീവൻ തന്നെ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്ക് കാരണമാകും. ആരോഗ്യകരവും സമതുലിതമായതുമായ, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണക്രമം പിന്തുടരുക എന്നത്, നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ്. 

 

 

ഈ സമയത്ത് നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രതിരോധശേഷി കൂട്ടാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്കയ്ക്ക് സാധിക്കും. നെല്ലിക്ക കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. 

രണ്ട്...

 നിരവധി രോഗങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാനും, മുഖക്കുരു, താരൻ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ആരോഗ്യകരമായ ബോഡി മാസ്സ് ഇൻഡക്സ് (ബി‌എം‌ഐ) നേടാൻ നെല്ലിക്കയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ‌ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

 

 

നാല്...

കഫക്കെട്ടിന് കാരണമാകുന്ന ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ നെല്ലിക്ക വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. 

അഞ്ച്...

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആമാശയത്തിന് ഗുണം ചെയ്യും, ഇത് കഴിക്കുന്നതിലൂടെ ദഹനം നന്നായി നിലനിർത്തുന്നു.

ആറ്...

ദിവസവും നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കാം, ചർമ്മത്തെ സംരക്ഷിക്കാം; ഈ സൂപ്പ് കുടിച്ച് നോക്കൂ
 

click me!